Tuesday, September 21, 2010

ബാല്യകാലം

ഇന്നും ഞാന്‍ നിറമിഴികളാലോര്‍ക്കുന്നൂ,
ചിറകു വിരിച്ചൊരെന്‍ ബാല്യം

കൂടു തുറന്നു കിടന്നൊരന്‍ സ്വപ്നങ്ങള്‍ക്ക-
ഴകേറെ നല്‍കിയ ബാല്യകാലം,
നിറാമാര്‍ന്ന കുപ്പിവളകള്‍ക്കലങ്കാരമായ്,
കുടു കുടെ ചിരിച്ചൊരു നല്ല കാലം,,
പുത്തനുടുപ്പിന്ടെ മണവും ചന്തവും,,
നാടറിയിച്ചു നടന്ന കാലം,

പൂനുള്ളി കാലത്തു കണ്ണനു നല്‍കുവാന്‍,
നിന്‍ കൂടെ ഓടിയ കുളിര്‍ പ്രഭാതം,
ഇടവപ്പാതിതന്‍ കുളിരേറ്റിരിക്കുമ്പോള്‍,
കുഞ്ഞി കാലൊന്നു മഴ തൊടുമ്പോള്‍,
അമ്മതന്‍ പുഞ്ചിരി പരിഭവമായതില്‍
വാത്സല്യവാക്കുകള്‍ ഒഴികിടുമ്പോള്‍,
കുഞ്ഞി കുറുമ്പിനു ചിറകും പിടിപ്പിച്ചു,
ചിരിമണിയുണര്‍തിയങ്ങൊടിടുമ്പോള്‍,
കാല്‍നനവൊട്ടി കിടന്നോരു പൂമുഖം,
കൊലുസിന്ടെ നാദം ,കുളിരു ചേര്‍ക്കും,
ഓടിവന്നങ്ങൊന്നെടുത്തുമ്മ നല്‍കുമ്പോള്‍,
സൂര്യപ്രഭാമുഖം,ശാന്തമാവേ..


ഒര്‍മകളായ് എല്ലാം ഓര്‍മകളായിന്നു,
ഞാനുമെന്‍ ഒര്‍മയും,,മാത്രമായി

ഇന്നു ഞാന്‍ ഈ മരത്തണലിലിരിക്കുമ്പോള്‍,
എന്‍ അമ്മതന്‍ നിഴലെന്നെ തേടി വരും,
അമ്മതന്‍ ആ തണലിലൊന്നു മയങ്ങുവാന്‍,,
ഈ തണല്‍ ഞാനെന്നും തേടി വരും,,

Monday, September 13, 2010

ചിതലരിക്കാത്ത ഓര്‍മകളുടെ വാതായനമേ ചിതലരിക്കാതെ നിന്നെ കാക്കാതെ വയ്യ"

രണ്ടര വര്‍ഷം ജോലിയെടുത്ത ആ സ്ഥലത്തേക്ക് 4 മാസത്തിനു ശേഷം വീണ്ടും പോകേണ്ടി വന്നു ,,ഒരു രാത്രി മാത്രം അവിടെ താമസിച്ചു ,ആരെയും കാണാന്‍ സമയമില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ഒരു കൂടുകരിയെ മാത്രം കണ്ടു പോന്നു ,.രാത്രിയില്‍ പണ്ട് നടന്ന വഴികളിലൂടെ വീണ്ടും നടന്നപ്പോള്‍
മനസിനൊരു വല്ലാത്ത ഭാരം ,,,അത് വാക്കുകളിലൂടെ എഴുതി തീര്‍ക്കാന്‍ ഒരു ശ്രേമം .

************************************************************

അപ്രതീക്ഷിതമായാണു ഞാന്‍ അവിടെ എത്തിയതെന്കിലും, അവിടം എനെ പ്രതീക്ഷിച്ചപോലെ തോന്നി എനിക്ക് ,,,"എന്തെ വരാന്‍ വൈകി " എന്ന് ചോദിയ്ക്കാന്‍ ഓരോ കുഞ്ഞ് ഇലയും വെമ്പുന്നോ എന്നൊരു തോന്നല്‍,,,ആ പച്ചപ്പിണ്ടേ ഉള്ളില്‍ എവിടെയോ ഒരു ഇളം കാറ്റു നേരിയതായി കേഴുന്ന പോലെ,എന്റെ മനസ്സിനു വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു...വഴി പരിചയമുള്ളതായി മാറികൊണ്ടീരിക്കുമ്പൊള് ഉള്ളിലെ നെരിപ്പോട് ഒന്നുകൂടെ ശക്തിയായി ജ്വലിച്ചു,,അത് എന്നില്‍ കത്തി കയറുന്ന പോലെ,,പോകേണ്ടിയിരുന്ന ഹോടെലും , പള്ളിയും അടുത്തടുത്തു കണ്ടതോടെ,,ഞാന്‍ ഒന് നടുങ്ങിപോയി. ഇല്ല !! ഓര്‍മകളെ പൊടി തട്ടി എടുക്കാനിനി വയ്യെന്ന് തോന്നി,,പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന മഴയും,എന്നെ തിരഞ്ഞു വന്ന കാറ്റും എന്നെ പരവശയാക്കുകയായിരുന്നു ,

കൂട്ടുകാരിയുടെ കയ്യും പിടിച്ചു നടന്ന വഴികള്‍,വീണ്ടു അതെ വഴിയിലൂടെ അതെ കൂട്ടുകാരിയുടെ കയ്യും പിടിച്ചു.....അവളുടെ ഓരോ വര്‍ത്തമാനത്തിനും ഉത്തരം കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ,മനസ്സ് അവിടെ മാത്രമായിരുന്നില്ല,,ഒരു നൂറു കാര്യങ്ങള്‍ ഒരേ സമയം മിന്നി മാഞ്ഞു കൊണ്ടിരുന്നു,, പെട്ടെന്ന് "നീര്‍മിഴി പീലിയില്‍ ......." ഞാന്‍ വീണ്ടും കേട്ടുവോ എന്നൊരു തോന്നല്‍,,മൊബൈല്‍ കയ്യില്‍ തന്നെയയ്തു കൊണ്ട് അവള് കാണാതെ ഒന്നുനോക്കി,,,ഇല്ല ഇനിയങ്ങനയൊരു പാട്ട് അതില്‍ ഇന്നും വരില്ല,,അത് മാറ്റിയിട്ടു കാലം എത്രയായി,,,പതിവായി വന്നിരുന്ന കാളുകലോന്നും തന്നെയില്ല, "ഫ്രീയാണോ ഇപ്പൊ, വിളിക്കട്ടെ എന്നു ചോദിച്ചതിനു ശേഷം കിട്ടുന്ന കുറച്ചു കോളുകള്‍് മാത്രം...ജീവിതത്തിണ്ടേ മാറ്റം,, അത് അന്ഗീകരിച്ചേ മതിയാവു,,അവളുടെ കൂടെ പള്ളിയില്‍ കയറുമ്പോള്‍ ഒറ്റ ഉദേശമേ ഉണ്ടായിരുന്നുള്ളൂ,, "എല്ലാം പിടിച്ചു നിന്നു മുന്നൊട്ടു പോവാന് കര്‍ത്താവു കൂടി ഒന്നെന്നെ അനുഗ്രഹിക്കണേ " എന്നൊന്ന് പറയണം. വളരെ ശാന്തനായി ,,ഒരു ശ്വാസം പോലും കര്‍ത്താവിനു കേള്‍്ക്കുന്ന അവസ്ഥയില്‍ കര്‍ത്താവിനെ കണ്ടപ്പോള്‍ ചോദിയ്ക്കാന്‍ വന്നതെല്ലാം ഞാന്‍ മറന്നു,. "നഷ്ടപ്പെടുത്തിയില്ലേ എനിക്കിതെല്ലാം" എന്നാ ഒരൊറ്റ ചോദ്യത്തില്‍ ഞാന്‍ എല്ലാം അവസാനിപ്പിച്ചു,,നിസഹായമായ കര്‍ത്താവിന്ടേ മുഖം, -എനിക്കിത് പരിചിതമാണ്,,പലപ്പോളും ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് മുന്നില്‍ ദൈവം ഇങ്ങെയൊരു നിസ്സഹായവസ്ഥ പ്രകടിപ്പിക്കും- ഞാന്‍ കൂടുതലൊന്നും പറയാതെ പുറത്തേക്കു പോന്നു,,അവളുടെ കൂടെ കിട്ടുന്ന ഓരോ മിനിട്ടിനും നല്ല വിലയുണ്ട്‌ ഇപ്പൊ എന്ന് തോന്നി...തിരിച്ചു ഹോട്ടലില്‍ വന്നു രാജഭോജനതിനു ശേഷം അവളെ യഥാഷ്ടനതെതിക്കാനുള്ള തിടുക്കതിലായി...പലവുരു എന്റെ പാദ സ്പര്‍്ശമേറ്റ ,എന്നെ അവരുടെതയി കരുതിയിരുന്ന ആ മണ്ണെന്നൊടൊരു പരിചിതഭാവം കാണിച്ചു, "നീ എന്തിനാ വന്നത്? ഈ വഴികള്‍ക്കിത് താങ്ങാന്‍ ആവുന്നില്ല ,നീ നിന്ടെ പ്രിയതമാണ്ടേ കയ്യും പിടിചു നടക്കുന്നത് " എന്ന് ,ഓരോ മണ്തരിയും പറയും പോലെ,,, "അവിടെ ആ ഭാഗങ്ങിലെവിടെയോ,,നിന്നെ മാത്രം കാണാനായി ആരൊക്കെയോ ഉണ്ട് " എന്നു പറയാന്‍ അവ മറന്നില്ല ,,എന്തായാലും അവിടെ താമസിക്കുന്നവരോട് ആ മണ്ണ് കൂറ് കാണിച്ചെന്നു വേണം പറയാന്‍,,എന്നില്‍ അവ വല്ലാതെ സ്വര്‍തയായി,,എന്നെ ഈ അവസ്ഥയില്‍ കണ്ടത്തില്‍ പരിതപിച്ചു അവ എന്നെ വേഗം പറഞ്ഞയക്കുകയായിരുന്നു,,ആ മണ്ണില്‍ പതിഞ്ഞ എന്നെ പാദത്തിനെകാള്‍് അവയ്ക്ക് വലുതായി തോന്നിയത് ഇന്നുഅവിടെയുള്ള ആരൊക്കെയോ ആണെന്ന് തോന്നി . അവരൊന്നും ഇങ്ങനെ എന്നെ കാണരുത് എന്ന് ആ ധൂളികള്‍ പോലും ചിന്തിച്ചുറ്ചിന്തിച്ചുറപ്പിച്ച പോലെ . ഇനിയും ഞാന്‍ അവിടെ നിന്നാല്‍ എനെ ഒരു പാടു പേര്‍ കാണാന്നിടവരും,,ഒളിച്ചും പതുങ്ങിയുമുള്ള പോക്കായത് കൊണ്ട് അത് ഞാനും സൂക്ഷിച്ചേ പറ്റു, വിശാലമായി കിടക്കുന്ന പാര്‍ക്കും, ഗണപതി അമ്പലവും ആരെയൊക്കെയോ ഉണര്‍ത്താന്‍ ശ്രേമിക്കുന്നു. ഇനിയും ഞാന്‍ വിടെ നിന്നാല്‍……. നനയാത്ത കണ്ണുമായി എനിക്കിവിടെ നിന്ന് പൂവാന്‍ കഴിയാതെ വരുമായിരിക്കും.,, പക്ഷെ രാത്രിയുടെ നിശബ്ദതയില്‍, വിജനമായ ആ വഴിയില്‍ , ആളൊഴിഞ്ഞ ആ പുല്‍മൈതാനിയില്‍, ഞാന്‍ ആരെയൊക്കെയോ കണ്ടു,,ഞാനുമുണ്ടോ അവരുടെ കൂടെ?? അല്ല,,അതൊരു തോന്നലായിരുന്നു. … ആ ഗണപതി അമ്പലത്തിലേക്ക് പോകുന്ന വഴിയില്‍,? അത് ഞാന്‍ തന്നെയാണോ ആ നടന്നു പോകുന്നത്?.... അതും എന്റെ തോന്നല്‍ മാത്രം ആയിരുന്നെന്നു തോന്നുന്നു….. തോന്നലുകളുടെയും സങ്കല്പങ്ങളുടെയും ലോകത്ത് ജീവിച്ച എനിക്കെല്ലാം തോനലുകള് മാത്രമാണ് .

കൂടുകരിയോത്തു വൈകുന്നെരങങളില്‍് പോയിരുന്ന സായാന്ഹ ഭക്ഷണ ശാല ,അയാളതാ ആ കടയടക്കാന്‍ തുടങ്ങുന്നു,അയാള്‍ക്കെന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു,,എന്തിനു മനസ്സിലാവണം,അയല്ക്കു ഞാന്‍ അല്ലെകില്‍ മറ്റൊരാള്‍് അവിടെ വന്നു ഭക്ഷണം കഴിചിരിക്കും.

തിരിച്ചുള്ള ആ പോക്കില്‍,,എനിക്കവിടെ നഷ്ടങ്ങള്‍ മാത്രമേ ഉന്ടയിട്ടുള്ളോ എന്നുതോന്നി .

പിറ്റേ ദിവസത്തെ ഊണു കഴിക്കലിലുമ് എനിക്കെന്തൊക്കെയോ അനുഭാവപ്പെട്ടു,,എന്റെ കൂട്ടുകാര്‍, ഞാനുമോന്നിച്ച്ചു എപ്പോളും ഇരിക്കാറുള്ള അതെ സീറ്റില്‍് ഇരുന്നു ബിരിയാണി കഴിക്കുന്നു,,അവരോറ്റ്ടക്കല്ല,,കൂടെ ഞാനും ഉണ്ട്,ഞാനതാ ഒരുപാടു സന്തോഷിക്കുന്നു,,അവരെല്ലാവരും സന്തോഷിക്കുന്നു!!!! "ഇനിയും എനിക്ക് കാണാന്‍ പറ്റുമോ എല്ലാവരുടെയും മുഖം ഇത്ര സന്തോഷത്തോടെ...."??

ചൂടില്‍ മുങ്ങികിടക്കുന്ന മഹാനഗരതിലെക്കുള്ള യാത്രയി വീണ്ടു ഞാന്‍ ഒരുപടോര്‍ത്തു..പണ്ടെങ്ങോ വായിച്ചാ ഒരു വരി ഓര്മ വന്നു.. "ചിതലരിക്കാത്ത ഓര്‍മകളുടെ വാതായനമേ ചിതലരിക്കാതെ നിന്നെ കാക്കാതെ വയ്യ"...

Thursday, August 19, 2010

ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!!!!!!

മലയാളികളുടെ മനസ്സിനെ പുളകമണിയിക്കാന്‍് വീണ്ടുമൊരോണം!!! കര്‍ക്കിടകത്തിലെ പെരുമഴയില്‍ നിന്നും കുളിച്ചു തോര്‍ത്തി നിറയെ പൂച്ചൂടി നില്ക്ക്ന്ന സുന്ദരിയായ പ്രകൃതി , അവളുടെ പച്ചപ്പുടവയില്‍ നിന്നും വഴിനീളെ ഉതിര്‍ന്നു വീഴുന്ന സുന്ദരപുഷ്പങള്‍ പട്ടുപാവാടക്കാരികളുടെ കൈകളില്‍ കിടന്നു സന്തോഷിക്കുന്ന സമയം!!മഴക്കാറു നീങ്ങിയ ആകാശം പോലെ തെളിഞ്ഞ മനസ്സുമായി കര്‍ഷകര്‍ !!ഉത്രാട പാച്ചിലിനായി ഒരുങ്ങുന്ന നഗരം !!
അന്യ നാട്ടിലെ മക്കളെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന അച്ഛനമ്മമാരുടെ അളവറ്റ സന്തോഷം! മലയാളികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം !!!!!!!!!


മറുപുറത്ത്‌,,മെയിലുകളിലൂടെ മാത്രം ഓണം വന്നതറിഞ്ഞു ,കര്‍ക്കട കുളിരോ,,ചിങ്ങപുലരിയോ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ഒരുപാടു യന്ത്രമനുഷ്യര് ; വിരലുകള്‍ അതിവേഗത്തില്‍ ചലിപ്പിച്ചു പണികളെല്ലാം തീര്‍ത്തു ഓണത്തിനോന്നു പോവാന്‍ കാത്തിരിക്കുന്നവര്‍,,മേലധികാരിയുടെ കയ്യില്‍ നിന്ന് പോവാനുള്ള അനുവാദം കിട്ടാന്‍ താഴ്മയൊടെ പെരുമാറേണ്ടി വരുന്നവര്‍ !!അതിവേഗത്തില്‍ വിരലുകള്‍ ചലിക്കുമ്പൊളം ,കുളിച്ചു കുറിയിട്ട് കസവ് സാരി ഉടുത്തു നില്‍ക്കുന്ന കാമുകിയെയും ,തിരുവതിരകളിയില്‍ അവളെ മാത്രം
തിരഞ്ഞിരുന്ന കാലത്തെയും കുറിച്ചൊര്‍ക്കുന്നവര്‍ !! ഇനി എന്ത് തന്നെ സംഭവിച്ചാലും ഓണത്തിന് പോയെ തീരു എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് വീണ്ടും ഒരു ശുഭപ്രതീക്ഷ !!!!!!!!!
ഇനി ആ ശുഭാദിനത്തിനു ദിവസങ്ങള്‍ മാത്രം !!!!

.ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!!!!!!

Tuesday, July 27, 2010

ഇന്നലെ നീ തന്നത്

നിറയും മിഴികളില്‍ നീയല്ല,എന്‍ കനവല്ല
ഇറ്റിറ്റു വീണു പുഴയായി മാറുന്നോരുപാട്‌ പാഴ്തുള്ളികള്‍ മാത്രം,
ഒഴുകുന്ന മിഴിനീരു നിറയെ എന്‍ കനവാണ്,
നമ്മളാല്‍ നെയ്ത സ്വപ്നങ്ങളാണ് ....

ചെഞ്ചുണ്ടുകള്‍ ഇന്നലത്തെ നിന്‍ സമ്മാനമാണ്
ചോന്ന കണ്ണുകള്‍ ഇന്നത്തെ സമ്മാനവും,,,
എന്റെ വാചാലത നിനക്കായ്‌ ഞാനിന്നലെ തന്നെങ്കില്‍
എന്ടെതുമാത്രമാം മൌനം, അതും ഞാനിന്നു നിനക്കായി നല്‍കാം ...

എന്റെ തേജസ്സുമോജസ്സും നിനക്കായി നല്കീട്ട്
ഞാനിന്നോതുങ്ങോന്നൊരു ശവ ശരീരമായ്‌
എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി നീയെടുത്തെന്നെക്കുമായ്
നീയവശേഷിച്ചു പോയെന്‍ മിടിക്കുന്ന ഹൃദയം

നിനക്ക് വേണ്ടാതെ എനിക്ക് വേണ്ടാതെ ,
ആര്‍ക്കാര്‍ക്കും വേണ്ടാതെ ആരെയോ കാത്തു,,
വിചാരമില്ലാതെ വികാരമില്ലാതെ
മുന്നോട്ടു പോകുന്നു ഞാനെന്തിനോ വേണ്ടി....

Friday, June 25, 2010

നിറം മങ്ങാത്ത ഓര്‍മ്മകള്‍



ചുളിവു വീണ എന്റെ കൈകള്‍ക്കിപ്പോള്‍ നീ പറയാറുള്ള ആ ആമ്പല്‍ പൂവിതളിണ്ടേ മാര്‍ദ്ദവമില്ല, നരവീണ മുടിയിഴകള്‍ക്കു കാച്ചെണ്ണയുടെ മണം ഉണ്ടെങ്കിലും കാര്‍മെഘതിണ്ടേ ചേലില്ല.വാടാത്ത ഒരു തുളസിക്കതിര് മനസ്സിലുണ്ട്..അത് ഇപ്പോളും തളിര്‍ത്തു തന്നെ നിക്കുന്നുണ്ട്,നിന്നെ കൊതിച്ച എന്റെ മനസ്സിപ്പോളും പ്രായത്തിനു കീഴടങ്ങാതെ നില്‍ക്കുന്നു..എന്തോ ഒരു പ്രതീക്ഷയില്‍..നിന്നെ കാണുമ്പോള്‍ പറയാനുള്ള ഒരുപാടു കാര്യങ്ങളുമായി,, ഞാന്‍ ഇപ്പോളും കാത്തിരിക്കുന്നു,നീ ഇനി വരുമോ?...................
നിറം മങ്ങിയ ഇടനാഴികളിലും ഉരുകിയൊലിക്കുന്ന ഉച്ചചൂടിലും എനിക്കാശ്വാസമായി നിന്ടെ മുഖം മാത്രമായിരുന്നു ,കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നതും , കണ്ണിമ വെട്ടാതെ നോക്കിയിരുന്നു എന്റെ പൊട്ടിച്ചിരിയില്‍ നനുക്കനെ പുഞ്ചിരിചിരുന്ന നിന്ടെ മുഖത്തിന്‌ എന്നും എന്റെ ഉള്ളില് ആയിരം സൂര്യന്ടെ ശോഭയായിരുന്നു ,നിന്നെ കാത്തു നിന്ന ഇടവഴികള്.. ,അതിലൂടെ നിന്നെ കാണാനുള്ള വെമ്പലുമായി ഓടിവരുമ്പോള് എന്നെ ചുംബിക്കറുള്ള പുല്ലാനി വള്ളികള് വീണ്ടും പല തവണ എന്നെ മുട്ടിയുരുമ്മി പോയെങ്കിലും അന്നത്തെ ആ ഒരു കുളിര്‍മ എനിക്ക് കിട്ടിയിട്ടില്ല. എന്റെ മനസ്സ് പോലെ ഉറഞ്ഞു കൂടിയ പാറക്കെട്ടുകള്‍ ,നീ ഇരിക്കുമ്പോള്‍ അത് സുന്ദരമായിരുന്നെങ്കിലും പിന്നീടുള്ള സായ്ഹ്നങ്ങില് അതെന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു ,,ആവശ്യമില്ലാത്ത ഒരു ദേഷ്യം അതിനോടെനിക്കുണ്ടയിരുന്നെന്നും പറയാം........ , നീ പോയ കാലങ്ങളില് ,,എന്റെ രാജകുമാരനായി നീ തിരിച്ചു വരുന്നതും കാത്തു ഞാന് ആ പാറയിലിരിക്കുമ്പോള്‍ , എന്നോട് ഒരു ദയവു പോലും കാണിക്കാന്‍ അവക്കായില്ല , ഒടുവില്‍ ആ ദിവസം .....അക്കരെയുല്ലൊരു സുമുഖനു ഭാര്യയാവാന് പോകുന്നതിനു തലേന്ന് ,നിന്നെയും കാത്തു നില്ക്കുമ്പോള്‍ , ഇന്നെങ്കിലും നീയൊന്നു വന്നിരുന്നെങ്കില് എന്ന് ഹൃദയം പൊട്ടി പ്രാര്ത്ഥിക്കുമ്പോള്‍ ,,എല്ലാം നഷ്ടപെടാന് പോകുന്നതിന്ടെ ആ ഭീകരന്തരീക്ഷത്തില് ,നിന്ടെ മാറിലെക്കൊന്നു ചാഞ്ഞു പൊട്ടി കരയനഗ്രഹിച്ചപ്പോള്, ഈ ആഗ്രഹങ്ങളെ മുഴുവന്‍ എറ്റുവങ്ങാനാകാതെ എന്ടെ ഹൃദയം തളര്‍ന്നു തുടങ്ങിയപ്പൊള്‍ എന്റെ നെറ്റി തടം കരിം പാറയില് അതി വേഗത്തില് ഉരുമ്മാന്‍ തുടങ്ങി. ,,എന്ടെ നെറ്റിയിലെ കുംങ്കുമപൊട്ടോടൊപ്പം ഒലിച്ചിറങ്ങിയ രക്തകണം ഒരു ചുവപ്പ് കൊടിയായി ആ പാറകളെ പൊതിഞ്ഞപ്പോള്‍, ലോകം മുഴുവന്‍ ഒരു അട്ടഹസിക്കുന്ന രാക്ഷസന്ടെതാനെന്നും,എനിക്കിനി ഒരു രക്ഷപ്പെടല്‍ ഇല്ലെന്നും ഞാന്‍ മനസ്സിലാകി ……ഞാന് എന്റെ മനസ്സിന് കടിഞ്ഞാനിട്ടെ മതിയാവൂ എന്ന് ചിന്തിച്ച സമയം ,,എന്റെ ദീന രോദനത്തില് എന്നെ നോക്കി പുഞ്ചിരിച്ച സായം സന്ധ്യ ,പറന്നു പോകുന്ന പക്ഷികള് ,ഇളം തെന്നല് ,അമ്പലത്തിലെ പാട്ട് ..ഇതെല്ലം ഒരു വേള എന്നെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു .നിന്ടെ മണത്തൊടൊപ്പം വരുന്ന ഇളം കാറ്റിനെ താഴുകിയിരുന്ന ഞാന് അന്ന് ആദ്യമായി അതിനെ ശപിച്ചെന്നു തോന്നുന്നു, ന്ടെവിരലുകള് എന്റെ മുടിയില്‍ തഴുകുമ്പോള്,ഒരു മേമ്പൊടിയായി മനസ്സിനെ ലഹരി പിടിപ്പിക്കന്‍ വന്നിരുന്ന കാര്‍മുകില് വര്ന്നണ്ടേ ഭക്തി ഗാനവും ,എന്നും ഇത് കണ്ടു അസൂയയോടെ നോക്കിയിരുന്ന സന്ധ്യയും എല്ലാം അന്നെന്നെ കളിയാക്കി ചിരിച്ചു.
. .നീ ഇനി വരില്ലെന്ന ഉറപ്പിച്ചു ഞാന് തിരിച്ചു നടക്കുമ്പോള് അന്ന് വരെ നീ തന്ന സമ്മാനങ്ങള് എന്നെ ഒരു നെരിപ്പോടിലാക്കി.
നിന്നില്‍ നിന്ന് ഞാന് അകലുമ്പോള്‍ ,,നിന്നോടോന്നും
കാണിക്കാതെ ,കണ്ണുനീരിനെ പിടിച്ചു നിര്‍ത്തി ഞാന് തിരിഞ്ഞു നടന്നത് ,നിന്ടെ ചിരി മാത്രം കണ്ടു പോരാനായിരുന്നു , നിന്ടെ ചുവന്ന കണ്ണുകളെ കണ്ടു പോരാനുള്ള ഒരു കരുത്തെനിക്കില്ലയിരുന്നു ,,ഉഗ്രപ്രതാപിയായ അച്ഛന്‍ നിന്നെ വെട്ടിയരിയുന്നത് കാണാനുള്ള ഒരുശക്തീയില്ലയ്മ എന്നെ എല്ലാം ത്യജിക്കാന് നിര്‍ബന്ധിതയക്കിയെങ്കിലും ,,തുടര്‍ന്നുള്ള ദിവസങ്ങള് എനിക്ക് സഹിക്കനവുന്നതിനുമപ്പുറമായിരുന്നു ,,എന്റെ അഭാവത്തില് ജീവിക്കനവാതെ നീ നാട് വിട്ടെന്നറിഞ്ഞിട്ടും ,ഞാന് കാത്തിരിക്കുകയായിരുന്നു നീ ഒന്ന് വന്നിരുന്നെങ്കില് ,നിന്ടെ കൂടെ ലോകതിണ്ടേ ഏതെങ്കിലും ഒരു കോണില് ആരും കാണാതെ ഒന്ന് ജീവിക്കാന് കഴിഞ്ഞിരുന്നെങ്കില് എന്നോര്‍ത്ത് ഞാന് കേഴുകയായിരുന്നു . ,,നിന്നോട് ഒന്നും പറയാതെ പോന്ന നാളുകളെ ഞാന് ഒരു പാട് ശപിചിട്ടുണ്ട് ,,വേറൊരാളുടേതാകാന്‍ പോകുകയനെന്നറിഞ്ഞിട്ടും, എന്റെ മനസ്സതിനു വഴങ്ങിയില്ല ,,മനസ്സില്ല മനസ്സോടെ നടക്കുന്ന സമയത്ത് വഴിയരികിലെ വേലി മുള്ളെന്ടെ ദാവണി തുമ്പത്തുടക്കി വലിച്ചപ്പോള് ഹൃദയം പൊട്ടുന്ന ഒരു സന്തോഷത്തോടെ ,,ഞാന് തിരിഞ്ഞു നോക്കി ,,,
എന്നും നീ പിടിച്ചു വലിച്ചു നിന്ടെതാക്കാറുള്ള ദവണി തലപ്പും ഞാനും അല്പ സമയമെടുത്തു അതു നീയല്ല എന്ന സത്യം അംഗീകരിക്കാന്‍.
********************************************
എന്റെ മനസ്സിലെ തുളസിക്കതിര് കരിഞ്ഞു വീണ ആ ദിവസം ഇഷ്ട ദേവന്ടെ മുന്നില് വച്ച് ഇഷ്ടമില്ലതോരള്‍ക്ക് കഴുത്ത് നീട്ടികൊടുക്കുമ്പോള് ,എന്റെ കണ്ണുകള് അറിയാതെ തിരയുകയായിരുന്നു നിന്നെ ,, കന്യാധാനത്തിനായി അച്ഛന് കയ്യ് പിടിച്ചു കൊടുത്തപ്പോള് ,നിന്ടെ കൈകലെക്കള് മാര്‍ദവം ഉണ്ടായിരുന്നിട്ടും ആ കൈകളില് എനിക്കൊരു അഭയം തോന്നിയില്ല . വാടിയ പൂവിനെ പിച്ചിചീന്താനായി കണവന്‍ അടുത്തെത്തിയപ്പോളും ഞാന് പതറിയില്ല ,കൊല്ലന് വരുന്ന ഒരു അവസ്ഥ തോന്നിയെങ്കിലും ഒന്നും മിണ്ടാതെ നിന്നു,കാരണം നിന്ടെ കൂടെയല്ലാത്ത ജീവിതം എനിക്കു മരണതുല്യമായിരുന്നു..മരിക്കുകയാണു ഇതിലും ഭേദമെന്നു തൊന്നിയ നാളുകള്,,,ജീവികണമെന്നു തോന്നിപ്പിച്ചതു നിന്നെ ഒന്നു കാണാമെന്ന തൊന്നലമാത്രം ...
അടുക്കള തളങ്ങലില് ഒതുങ്ങിയ കാലം ,,നിലവറയുടെ ഇരുട്ടു തന്നെ മനസ്സിലെക്കും പടര്‍ന്നു തുടങ്ങിയിരുന്നു,,ഒരു തെളിച്ചം കിട്ടാനായി കത്തു സൂക്ഷിച്ച നിന്ണെ ഓര്‍മകള്,,അതു പല സമയങ്ങളിലും എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
*************************************************
വിവാഹബന്ധതിനു പ്രതീകമായി ഒരു കുഞ്ഞു നന്ദിനിക്കുട്ടി പുറത്തു വന്ന നാളുകളില് ഒരല്പം സന്തോഷിച്ചെന്നു പറയാം...നമ്മുടെ മോളുടെ പേരായി നീ പറയാറുള്ള ആ പേരു അവളുടെ ചെവിയില് മന്ത്രിച്ചപ്പോള്,അവളുടെ മുഖത്തിനൊരു തിളക്കം വന്ന പോലെ തൊന്നി,,അതു എന്ടെ മുഖത്തും ഒരു
പ്രകാശമുന്ടാക്കി,
ആയിടെ കുഞ്ഞിനു പാലു കൊടുത്തിരിക്കുമ്പോള്,,എന്നത്തെയും പോലെ നഷ്ടസ്മരണകളില് മുഴുകിയ ഞാന് ഒരു പരിചയ സ്വരം കെട്ടു ഞെട്ടിയെഴുന്നേറ്റു,,,ഒരു വേള കുഞ്ഞിനെ മറന്നെന്നു തോന്നുന്നു,,,ഇടനാഴിയിലെ ജനലിലൂദെ നിന്ടെ മുഖം കണ്ടപ്പോള്‍ ,,ഇത്രയും കാലം കാത്തിരുന്ന പൊന്‍വെളിച്ചം!! മുന്നിലേക്കിറങി വരാന്,എന്ദെ മനസ്സു പിടച്ചെങ്കിലും,
എന്ടെ കാലുകള് അതിനു സമ്മതിക്കുന്നുന്ടായിരുന്നില്ല,

പരുക്കനായ ഭര്‍ത്താവിന്ടെ മുഖം നിന്ടെ മുഖത്തെ പ്രകടമായി മറയ്ക്കാന് ശ്രെമിച്ചെങ്കിലും,,,ഒന്നു കൂടി സുന്ദരമായി മാറിയ നിന്ടെ മുഖം വീന്ടും എന്നില് തടഞ്ഞു നിന്നു,,എന്തിനായിരുന്നു വന്നതെന്നെങ്കിലും അറിയന് കഴിഞിരുന്നെങ്കില് എന്നു ഞാന് ആഗ്രഹിചു,,തിരിച്ചു ഞാന് വീന്ടും സ്വബോധത്തിലെത്തിയപ്പൊള് എന്ടെ ശാലിനി,എന്ടെ മോളു കരയുകയായിരുന്നു,,അതുവരെ അവള് കരയുകയായിരുന്നൊ എന്നു പോലും ഞാന്‍ അറിഞ്ഞില്ല,….
*****************************
കാവിലെ ഉത്സവം കൊടിയേറുന്ന ഓരൊ വര്‍ഷങ്ങളിലും ഞാന് നിന്നെ പ്രതീക്ഷിച്ചിരിക്കുമായിരുന്നു.ഒരു ഭാര്യയുടെയും അമ്മയുടെയും കടമകളെല്ലാം കഴിഞ്ഞു കിട്ടുന്ന സമയങ്ങളില്,,നീ കുത്തിക്കുറിചു തന്ന വരികള് ഞാന് വീന്ടും വീന്ടും നോക്കി,,നിന്ടെ മനസ്സില് ഞാനിപ്പൊളുമുണ്ടൊ എന്നറിയന് എന്ടെ മനസ്സു കൊതിച്ചു,ഇന്നേ വരെ എണ്ണ വറ്റാതെ ,പടുതിരി കത്തിപോകാതെ നമ്മുടെ പ്രണയത്തിനു മുന്നില് ഞാന് കത്തിചു വച്ച തിരി,,അതു കെടാതെ കാക്കാന് നീയും കൂടി എന്ടെ കൂടെ നില്ക്കുമൊ എന്നതില് ഞാന് സംശയിച്ചൂ
.പുറത്തു പോയി പഠിച്ചു നീ വലിയ ഉദ്യൊഗിസ്ഥനായി വരുന്നതും,,,എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന നീ ഈ നന്ദിനിക്കുട്ടിയെ ഒന്നു കണ്‍കുളിര്‍ക്കെ നോക്കി നില്‍ക്കുന്നതും,,എനിക്കു വേന്ടി നീ ജീവിക്കുന്നതും,എല്ലാം ഇരുലടഞ്ഞ ഇട്നാഴികളില് കൂടി നടക്കുമ്പൊള് ഞാന് കിനാവു കന്ടു,,
***************************************
കൊയ്ത്തു കഴിഞ്ഞിരിക്കുമ്പൊള് വീട്ടില് പോയ ഒരു ദിവസം,, അമ്മയില്‍ നിന്നും ,,,നിന്ടെ വിവാഹക്കാര്യം ഞാന്‍ അറിഞ്ഞു, “ജൊലിയുള്ള പെണ്ണാത്രെ”,, ദൂരെ ഒരു ദേശത്തു കല്യ്യാണം കഴിചു ജീവിക്കുന്ന നീ എന്നെ ഇനി എവിടെ നിന്നോര്‍ക്കാന്...പ്രതീക്ഷിക്കനൊന്നുമില്ലാത്ത എന്ടെ നാളുകള് അവിടെ നിന്നും തുടങ്ങി.അതോടു കൂടി നിറമുള്ള എന്ടെ സ്വപ്നങള് അകത്തളങ്ങളെ പോലെ ഇരുളടഞ്ഞതായിതീര്‍ന്നു,,, എങ്കിലും നിന്നെ ഒരു നോക്ക് കാണനുള്ള ആഗ്രഹം,
എന്നെ കാണുമ്പൊള് നിന്ടെ മുഖത്തുന്ടാകുന്ന ഭാവം എന്തെല്ലാമാകും എന്നരിയാനുള്ള ആഗ്രഹം ,,ഇതെല്ലാം എന്നില് ശക്തമായി തുടര്‍ന്നു.


******************************
ഒരു വര്‍ഷം ഉത്സവത്തിനെത്തിയ നിന്നെ കണ്ട എന്ടെ മനസ്സു വീന്ടും ആ പഴയ നന്ദിനിക്കുട്ടിയിലെക്കു മാറി,,,നിനക്കിഷ്ടപ്പെട്ട പച്ച ദാവണി ഉടുത്തു വരാത്തതില് എനിക്കു നിരാശ തോന്നി,വിരലുകള് അറിയാതെ ഇഴയെടുത്തു പിന്നിയിട്ട മുടികളിലൊന്നു തപ്പി നൊക്കി,,തുളസിക്കതിര് വാടിയിട്ടില്ല,ഒരു നിമിഷ നേരം എന്ടെ മനസ്സും ഒരു തളിര്‍ത്ത തുളസിക്കതിരായി മാറി,,,എന്ടെ അടുത്തു വന്നു ഒന്നു സംസാരിച്ചപ്പോള്,എനിക്കൊന്നും പറയന് കിട്ടാത്ത അവസ്ഥ തോന്നി ,,ഒന്നു പുഞിരിചു മത്രം ഞാന് നിന്നപ്പൊള്‍,,,നീ ഒരുപാടു മാറിപോയെന്നു എനിക്കു തോന്നി,,നിനക്കും അങ്ങനെ തോന്നിയേക്കാമെന്നു എനിക്കു പിന്നീടൊരിക്കല് തോന്നി.എന്ടെ ഒരു ചെറു പുഞ്ചിരിയുടെ അര്ഥം നിനക്കിനി മനസ്സിലാവില്ലെന്നെനിക്കു തോന്നി,,തിരിചു പോരുമ്പോള് ഒരു നിരാശയാണോ ,,സന്തോഷമണോ എന്നു പറഞ്ഞറിയിക്കനവാത്ത ഒരു വികാരമായിരുന്നു എനിക്കു,
നിന്ടെ ആ പഴയ നന്ദിനിക്കുട്ടിയായി,നിന്ടെ കയ്യും പിടിച്ചു അമ്പലക്കുളവും തോടുകളും താണ്ടി ഒന്നു കൂടി നടക്കാന് ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കില്…....ഇനിയൊരു ജന്മമുന്ടെങ്കില്,അതു നിനക്കു വേന്ടി മാത്രമായിരിക്കും ,,,നിന്ടെ മാത്രമായ ആ നന്ദിനി കുട്ടിയായി ഒരു ജന്മം കൂടി തരണെ എന്നു എന്നും കണ്ണനോടു ഞന് പ്രാര്‍ഥിച്ചുകൊന്ടിരിക്കുന്നു. ഇപ്പോഴും ,,
************************************************
“കൃഷ്ണന്ടെ അമ്പലത്തിനു മുന്നിലെത്തിയാല് മുത്തശ്ശിക്കൊരു അസുഖവുമില്ലല്ലോ ?? “ എന്നെന്ടെ പേരക്കുട്ടി ചോദിച്ചപ്പോള്‍ ഞാനൊന്നും പറഞ്ഞില്ല ,ഒന്ന് ചിരിച്ചു ,കൃഷ്ണന്ടെ അമ്പലത്തിന്ടെ അടുത്തു നിന്നു മുത്തശ്ശിക്കു കിട്ടുന്ന ശക്തിയെ പറ്റി മനസ്സിലാവാന്‍ മാത്രം അവള്‍ക്കു പ്രായമായിട്ടില്ലല്ലോ .
മകളുടെയും പേരക്കുട്ടിയുടെയും കൂടെ അമ്പലത്തിലെതിയപ്പോളും എന്ടെ മനസ്സു നിന്ടെ ഒര്‍മകളിലൂടെ പായുകയായിരുന്നു.നമ്മളിരുന്നിരുന്ന,എന്ടെ മനസ്സു കല്ലു പൊലെയാക്കാന് കഠിനമായി പരിശ്രമിച്ച ആ കരിംപാറകള്‍ക്കു പകരം ഇന്നവിടെ ഒരു കൂറ്റന് കെട്ടിടം ,,

അന്നു എന്നെ മുട്ടിയുരുമ്മിനിന്നിരുന്ന പുല്ലാനി വള്ളികളില്ല,,……………….അപ്പൂപ്പന് താടികളില്ല,,……………………..ഇളം കാറ്റു പോലും പൊലും ആ വഴി വരുന്നില്ല,……………..സയാഹ്നത്തിനു പഴയ സൌന്ദര്യമില്ല,……………….
ഇടവഴികളില്ല …………………
,സഹിക്കാനാവുന്നില്ല ഇതെല്ലാം,,ഇവര് നികത്തിയെടുതു പുരോഗമനം കൊന്ടു വന്നതു എന്ടെ ജീവനിലാണു,ഒരിക്കലും ഞാന് ഇതു കാണെന്ടി വരരുതായിരുന്നു, എന്‍ടെ മനസ്സു ഒരു തുള്ളി ശുദ്ധജലം കിട്ടാതെ മരിക്കനൊരുങ്ങുന്നു,നീ വരുമോ എനിക്കൊരുതുള്ളി വെള്ളം തരാന്??????,,നീ തരുന്നതെന്തായാലും അതിലും പരിശുദ്ധ്മായതൊന്നും എനിക്കു കിട്ടാനില്ല,... ,,നിന്നെ കുറിച്ചൊര്‍ക്കുമ്പോള് ഇന്നും ഞാന്‍ ആ പഴയ ദാവണിക്കരിയാണു.,,നീ എന്നെങ്കിലും അറിയുമോ ഇതു??ഒരു പ്രണയത്തിനു വേണ്ടി ജീവിച്ച ജീവിതമാണെന്ടേതെന്നു?
ഇപ്പോളും നിന്നെ കുറിച്ചു കേള്ക്കുമ്പോള്‍ ,,കൊലുസിന്ടെ താളത്തിനനുസരിചു ചിരിക്കുന്ന - നീ പറയാറുള്ളതു പൊലെ - ആ നന്ദിനി കുട്ടിയായി തീരുന്നു ഞാന്,നിന്നോടൊത്തുള്ളാ ഒരു പുനര്‍ജന്മത്തിനായി ഞാന് ഈ ജന്‍മം ജീവിച്ചു തീര്‍ക്കുന്നു.

Saturday, March 20, 2010

ഇതെന്റെ വസന്തകാലം

ആ സ്കൂളിന്റെ മുറ്റത്ത് കാലെടുത്തു വക്കുമ്പോള് അവളുടെ കാലുകള് വിറക്കുന്നതായി തോന്നി.എവിടെ നിന്നൊക്കെയോ "ലക്ഷ്മീ.." ടീച്ചറെ എന്നീല്ലം മുഴങ്ങുന്നതായി അവള്ക്ക് തോന്നി.അടി പതറാതെ മുന്നോട്ടു പോകുമ്പോളും അവളുടെ ഉള്ളില് ഒരായിരം ഓര്മ്മകള് പരന്നു,”ഒരു വസന്തകാലം ”...ഒരു രണ്ടു വര്ഷങ്ങള് കൊണ്ടു ഒരു യുഗം മുഴുവന് ജീവിച്ച കാലം,,എന്നിട്ട് ഇന്നു തനിത അവാര്ഡ് നേടിയ കഥാകാരിയായി സ്വീകരണം ഏറ്റുവാങ്ങാന് നില്ക്കുന്നു.ഒരു കഥയ്ക്കുള്ള അവാര്ഡ് അല്ല ഒരു ജീവിതത്തിനുള്ള അവാര്ഡ് ആണ് എനിക്ക് കിട്ടിയതെന്നറിയാന് ഈ ലോകത്തിനു കഴിയുമോ?ഒരിക്കലുമില്ല,,,ഒരു സമൂഹം അംഗീകരിക്കാത്ത കഥകളെഴുതിയ കഥാകാരി ഏന് വിമര്ശകര് എഴുതി തള്ളിയപ്പോള്,,ഒരു നിറപ്പകിട്ടാര്ന്ന ജീവിതം,അതൊരിക്കലും തെറ്റല്ലെന്നരിയിച്ച്ചു കൊണ്ടു എനിക്കു അവാര്ഡു തന്നവരോട് കടപ്പാടുകള് മാത്രമെ ഉള്ളൂ,അവള് നമ്ര സിരസ്കയായി നടക്കുന്നതിടയില് ഓര്ത്തു.ഇതൊരു കഥയല്ല ജീവിതമാനെന്നരിയാവുന്ന ഒരാള് ഇവിടെയുണ്ട്,,,ഈ നാട്ടിലെവിടെയോ.....



വേദിയില് ഇരിക്കുമ്പോളും അവരുടെ മനസ്സു വളരെ അസ്വസ്ഥമായിരുന്നു.എങ്കിലും വേദിയിലേക്ക് മനസ് കൊടുക്കാന് അവള് ശ്രേമിച്ചു.ഒരു ഇരുപതിയഞ്ഞു വയസ്സ് പ്രായം വരുന്ന ഒരു ടീച്ചര്,പ്രാര്ത്ഥന ആരംഭിക്കാന് കുട്ടികളോട് ആവശ്യപ്പെട്ടതോടെ വീണ്ടും അവളുടെ മനസ്സു പതറി,ഒരു അമ്പതു വയസ്സ് കുറഞ്ഞ ഒരു പത്തൊമ്പതുകാരിയുടെ ചുറുചുറുക്കോടെ അവള് ഏതോ കണ്ണുകളെ പരതി,ആരെയും കണ്ടില്ലെങ്കിലും അവളുടെ കണ്ണുകളില് പ്രതീക്ഷയുണ്ടായിരുന്നു .
കഥാകാരിയെ കുട്ടികള്ക്ക് പരിചയപ്പെടുതനായി ഒരു ടീച്ചര് വന്ന്നു,

"കുട്ടികളെ നമ്മുടെ വിദ്യാലയത്തില് രണ്ടു വര്ഷആത്തോളം എമ്പ്ലോയ്മെന്റ്റ് വഴി പഠിപ്പിക്കാനായി എത്തുകയും തുടര്ന്ന് വിവാഹത്തിന് ശേഷം,വിദേശ പര്യടനം നടത്തിയെങ്കിലും മലയാളത്തെ മറക്കാതെ കഥകള്ക്കും കവിതകള്ക്കും ജീവന് നല്കി ഈന്നിത അവാര്ഡും നേടി ഇതേ വേദിയിലേക്ക് തന്നെ എത്തിയിരിക്കുന്നു ശ്രീ ലക്ഷ്മി നന്ദന് "………………
.കുട്ടികള്ക്ക് കഥയുടെ ആഴം മനസ്സിലാവില്ലെങ്കിലും,വായിക്കാനുള്ള ഒരു പ്രചോദനമായി കഥയെ ഒന്നു ചുരുക്കി പറഞ്ഞാല് ഉപകാരമായിരിക്കുമെന്നും ആ 25 കരി പറയാന് മറന്നില്ല ..



ലക്ഷ്മിക്ക് ചെറുതായൊരു പതര്ച്ച് തോന്നി കഥ പറയാന് പറ്റിയൊരു സാഹചര്യമാണോ ഇതെന്നതില് അവള് സംശയിച്ചു.



നിന്നു സംസാരിക്കാനുള്ള കഴിവ് ലക്ഷ്മിയെ കുറച്ചു കാലമായി വിട്ടു പോയിരുന്നു,താനിരിക്കുന്നിടത്തെക്ക് മൈക്ക് വച്ചു തരാന് ആവശ്യപ്പെട്ടു ..ഒരു ഔദ്യാഗിക പരിചയപ്പെടുത്തുന്നതിനായി അവള് തുടങ്ങി.ഞാന് ലക്ഷ്മി,ഇപ്പൊ കൊച്ചിയില് താമസം,മൂത്ത മകണ്ടേ കൂടെ, ശെരിക്കും പറഞ്ഞാല് ഒരു വള്ളുവനട്ടുകാരിയാ ,ഒറ്റപ്പാലത്ത് വീട്,19 -)അം വയസ്സില് ഈ സ്കൂളില് വന്നു,2 കൊല്ലത്തിനു ശേഷം കല്യാണം കഴിഞ്ഞു ഇവിടെ നിന്നു പോയി,ഭര്ത്താടവ് ഒരു എഞ്ചിനീയര് ആയിരുന്നു,ഒരുപാടു തിരക്കുള്ള ഒരാള്,,ഓരോ ആഴ്ചയും ഓരോ സ്ഥലത്തു പോയി ജോലി നോക്കുന്നോരല്,3 കുട്ടികള്,,3 വര്ഷം കഴിഞു ഭര്ത്താ്വ് മരിച്ചിട്ട്,.ഞാന് ഇവിടെ വരണകാലത്ത് ഇവിടെ എല്ലാവരും പ്രായമായ ടീച്ച്ചര്മാരായിരുന്നു .4 മാഷ് മാരും 10 ടീച്ചര് മാരും. ഒരു കുട്ടിയായിരുന്നു ഇവിടെ ഞാന് എല്ലാരുടെയും ഇടയിലെ ഒരു കുട്ടി.. എല്ലാരേയും പറ്റി ഒരുപാടു പറയാന് കഴിഞ്ഞ അവള് ,ഒരാളെ,മനപൂരവം ഒഴിവാക്കാന് ശേര്മിച്ചു....അത് പറയാന് എന്തോ അവള്,മറിച്ചു,അല്ല,ആ പേരു ഉറക്കെ പറയാന് പോലും അവള്ക്ക് പറ്റ്യില്ല...അതെന്ടെ വസന്തകാലമായിരുന്നു കുട്ടികളെ,,,വസന്തകാലം,,,, മലയാള മണ്ണു ഇഷ്ടപ്പെടുന്ന എന്ടെ വസന്തകാലം …. അതനെണ്ടേ കഥയുടെ പേരും, "ഇതെന്ടെ വസന്ത കാലം".


കുട്ടികള്ക്കു മനസ്സിലകുന്നതരത്തില് പറയാന് അവള് ശ്രമിചു വെങ്കിലും അവള്ക്കു റപ്പായിരുന്നു,,അതു മനസ്സിലാക്കാന് ആര്ക്കും കഴിയില്ലെന്നെത്..

അതും ഒരു ടീചെരെ പറ്റിയുള്ള കഥയാ,എന്നെ പോലെ അദ്ധികകാലം ജോലിചെയ്യനവാതെ വേഗം എല്ലാം അവസാനിപ്പിച്ച് ഒരു ഭാര്യ പദവി മാത്രം അന്ഗീകരിക്കേണ്ടി വന്ന ഒരാളുടെ......അത് എന്റെ കഥയാണെന്ന് പറയാന് എന്തോ അവള് ധൈര്യപെട്ടില്ല., ഇന്നവള് ജീവിക്കുന്നത് ഒരു സമൂഹത്തിലാണ്,അമ്മയാണ് വിധവയാണ്,ഇതവളുടെ മുന്നില് കിടന്നു കളിക്കുകയായിരുന്നു,എങ്കിലും വിധവയനെന്നു പരഞ്ഞു ഒന്നുമില്ലാത്തവളെപ്പോലെ ഒതുങ്ങിക്കൂടാന്,അവളെ ആരോ സമ്മതിക്കുന്നില്ലയിരുന്നു.....

നിങ്ങളുടെ ടീച്ചര് പറഞ്ഞതു പോലെ കഥയെ പറ്റി ഞാന് പറഞ്ഞു തരം,,പണ്ടിതൊരു up സ്കൂള് ആയിരുന്നു,ഇപ്പോള് പ്ലസ് ടു പഠിക്കണ്ട കുട്ട്യോള് വരെ ഉടനെന്നു തോന്നുന്നു അല്ലലെ,,കുട്ടികള് ഉച്ചത്തില് ഉത്തര അറിയിച്ചു. ഹും ,നാട്ടിന് പുറത്തെ ഈ സുന്ദരിക്കുട്ട്യൊളെ ഒക്കെ കാണുമ്പോള് മനസ്സിനു എന്തൊരു സന്തോഷാന്നറിയൊ?ഭാഗ്യം ചെയ്തോരാ നിങ്ങള് ,

" അതൊരു ടീച്ചറുടെ കഥ അയിരുന്നൂ,അവള് പ്രകടമായി കഥ പറയുകയായിരുന്നെങ്കിലും,കഥയിലെ സാങ്കല്പ്പിെക പേരുകള് അവളുടെ നാവിലൂടെ പുറത്തു വരുന്നുന്ടായിരുന്നു,,അവളുടെ മനനസ്സു ,വസന്ത കാലത്തിലേക്ക് ഓടാന് തുടങ്ങി.അവളുടെ കണ്ണുകള് ഓരോ കുട്ടിയേയും താഴുക്കുന്നുണ്ടയിരുന്നെങ്കില്,അവള് കണ്ണ് നിറയെ കാണുകയായിരുന്നു,,അവള് തളിര്ത്തു നിന്നിരുന്ന്ന ആ മുറ്റം,


“ഐശ്വര്യവുമായി കടന്നു വന്ന ഒരു നാടന് പെണ്കുട്ടി.കുട്ടികളല്ലാതെ മറ്റാര്ക്കും അവളെ ടീച്ചര് എന്ന് വിളിക്കാന് അവിടെ തോന്നിയിരുന്നില്ല”,,,കാരണം അവളൊരു കുറുമ്പി കുട്ടിയായിരുന്നു",മനസ്സില് അവള് മന്ത്രിച്ചു,,അവളായിരുന്നു ലക്ഷ്മി അല്ല ഗംഗ,,,അവിടെ ഉണ്ടായിരുന്ന മാഷുമാര് ഒരു 25 മുതല് 45വയസ്സിനു മേലെ പ്രായമുള്ളവരും,റ്റീച്ചര് മാരു ഒരു 40 വയസ്സിനു മുകളില് ഉള്ളവരും ആയിരുന്നു,,,ഒരു സൌഹൃദങ്ങളുടെയും,മാനസീക അടുപ്പങ്ങളുടെയും മേളമായിരുന്നവിടെ,,,അവിടെ ചെറുപ്പക്കാരനെന്നു പറയാന് ഒരാളെ ഉന്ടായിരുന്നുള്ളു.,സെബാസ്റ്റ്യന് മാഷ്,അവളുടെ ചുണ്ടില് നിന്നു വരുന്നതു സെബാസ്റ്റ്യന് എന്നാണെങ്കിലും അവളുടെ മനസ്സു ഗബ്രിയെല് എന്നു തന്നെ ഉച്ഛരിച്ചു കൊണ്ടിരുന്നു.,ഒരു പി റ്റി മാഷ്,ഒരു 25 വയസ്സുകാരന്,,, എല്ലാരും ടീച്ചര് എന്നു വിളിക്കാന് മടിച്ചപ്പോള്അവളെ ടീച്ചര് എന്നു മാത്രം വിളിച്ചു കൊണ്ടു മാഷ് ഉണ്ടായിരുന്നു,,എല്ലാവരുടെയും മുന്നിലെ ഒരു പാവം മാഷ്,കുട്ടികളുടെ എല്ലാം കൂട്ടുകാരന്,ചീത്ത പറയാത്ത ദേഷ്യപ്പെടാത്ത ഒരു മാഷ്. കൂടുതല് പേരും മാഷെ ശ്രദ്ധിക്കുന്നതു, അവള്ക്കലതോരസൂയായി തോന്നിത്തുടങ്ങി,,മാഷക്കും...പക്ഷെ കുറച്ചു കാലത്തിനുള്ളില് അവരൊരു കാര്യം മനസ്സിലാക്കി,,എല്ലാവരേക്കാള് കൂടുതല് അവര് അങ്ങോട്ടും ഇങ്ങോട്ടും ശ്രെദ്ധിക്കുന്നെന്ന് ....അതൊരു നല്ല സൌഹൃദമായി തുടര്ന്നു,പക്ഷെ അങ്ങിനെ ഒരു സൌഹൃം ഉള്ളത് ഒരു കുഞ്ഞു പോലും അറിഞ്ഞില്ല,അറിയാനവര് സമ്മതിച്ചില്ല,,,മാഷ് ആ നാട്ടുകാരനായിരുന്നു.

ഒരു അടുപ്പം അത് പറഞ്ഞറിയിക്കാനാവാത്ത വിധത്തില് അടുത്ത് കഴിഞ്ഞിരുന്നെങ്കിലും,ഒരുമിച്ചു ജീവിക്കാനുള്ളതിനെ പറ്റി അവര് ചിന്തിച്ചിരുന്നില്ല,അത് അവരുടെ അടുപ്പതിന്ടെ മാറ്റു കൂട്ടി,,ആരാരും അറിയാതെ കൊണ്ടു പോയ ആ അടുപ്പത്തിലു ഒരിക്കലും അവര് മുന്നോട്ടാലോചിചിരുന്നില്ല,,ഈ കുറച്ചു കാലം ഒരു വസന്ത കാലമായി തോന്നുന്നെന്ന് മാഷ് എപ്പോളും പറയുമായിരുന്നു.

മാഷിന്ടെ ഒരു ടീച്ചറെ വിളി അവള്ക്കു ഒരുപാടിഷ്ടപ്പെട്ടു,,,ആരുമില്ലാത്തപ്പൊള് അധികാരത്തൊടെ ഗംഗേ എന്നുവിളിചെങ്കിലും മാഷുടെ മനസ്സില് അവള് പൂത്തുലഞ്ഞ കവിതയായിരുന്നു,വിനോദയാത്ര പോയ ഒരു നാലില് അവരുടെ മനസ്സും ശരീരവും ഒന്നു പതറിയെങ്കിലും ഒരു സമൂഹത്തെ നാളകളെ കുറിച്ചോര്ത്തു അവര് പിന്മാറുകയായിരുന്നു,ഒരു നിമിഷം അവളുടെ ശിരസ്സ് മാഷിന്ടെ മാറില് ചായാന് തുടങ്ങിയെങ്കിലും, എന്തൊ പെട്ടെന്നുള്ള ഒരു പേടിയില് അവര് അതില് നിന്നു പിന്മാറി.

വിദേശത്തു ജോലി ചെയുന്ന ഒരു യുവകോമളന് അവളുടെ കഴുത്തില് മിന്നുകെട്ടാനെത്തി.,അതില് എല്ലാം അവസാനിക്കുകയിരുന്നു,തഴച്ചു വളര്ന്ന ആ സൌഹൃദത്തിന്ടെ കടക്കല് വെട്ടു വീണു,അതോരവസാനമായെന്നു കരുതിയെങ്കിലും അത് വളരുകയായിരുന്നു ഇരുവരുടെയും ഉള്ളില്,വെളിച്ചം കിട്ടാത്ത ഒരു വന് വൃക്ഷമായി..
അവള് അമ്മയായി,,മാഷും ഒരു കുടുംബത്തില് അലിഞ്ഞു....
മകന്ടെ കൂടെ യുവജനോല്സവ വേദിയിലെത്തിയ ഗംഗ യെ കണ്ടപ്പോള് മാഷ് പതറിയില്ല,,ആ പഴയ അടുപ്പത്തോടെ ഗംഗേ എന്ന് വിളിച്ചപ്പോള് അവളും ആ പഴയ മാഷേ ഒട്ടും അപരിച്ചതത്വമില്ലാതെ നോക്കി.മകനെ വേദിയില് ഇരുത്തി അവര് നടന്നു,അതൊരു വീണ്ടും കണ്ടുമുട്ടലായി അവര്ക്കു തോന്നിയില്ല ,ഇന്നലെ വരെ മനസ്സില് കണ്ട ആളെ ഇന്നൊന്നു നേരില് കണ്ടു അത്രമാത്രം .ഒരു 19 വയസ്സിണ്ടേ യും 25 വയസ്സിന്ടെയും പ്രസരിപ്പ് കാലം മായ്ക്കാന് തുടങ്ങിയെങ്കിലും പരസ്പരം കണ്ട അവര് കൂടുതല് തിളങ്ങുകയായിരുന്നു.അതോരവസനത്തെ കാണലായിരുന്നു
.....
കാലം അവളെ അമ്മയും അമ്മൂമ്മയും ഒക്കെ ആക്കി മാറ്റിയെങ്കിലും അവളുടെ മനസ്സു എന്നും ആ 19 കരിയുടെതയിരുന്നു...ഒരവസരത്തില് വിധവയായപ്പോള് അവള് തകര്ന്നടിഞ്ഞതായി എല്ലാവരുടെയും മുന്നില് കാണപ്പെട്ടു,അവളെ തിരിച്ചു കൊണ്ടു വരാന് പറ്റില്ലേ എന്ന് മക്കള് പോലും കരുതി പക്ഷെ അവള് മനസ്സു കൊണ്ടു തളര്ന്നിരുന്നില്ല,ഒരു ജന്മം ഭര്ത്താവിനു നല്കനുല്ലതെല്ലാം നല്കിയ അവള് ഒരു നല്ല ഭാര്യയായിരുന്നു,പക്ഷെ ഒരു വിധവയായി ഒന്നും ഇല്ലാത്തവളയി സമ്മതിക്കാന് അവളുടെ മനസ്സു അനുവദിച്ചില്ല..ഒരു ദിവസം വരും എന്ടെ കാത്തിരിപ്പിനു ഒരു അവസനം എന്നത് പ്രതീക്ഷിച്ചവല് നീങ്ങി,,,ആരെയോ പ്രതീക്ഷിച്ചു...അവള് കാത്തിരിക്കുന്നു,...ഇന്നും അവളായി മനസ്സു കൊടുത്ത ആരെയോ പ്രതീക്ഷിച്ച്..........
ഒരു ജീവിത കഥ പറഞ്ഞവസാനിപ്പിച്ച അവളുടെ കണ്ണുകള് പെട്ടെന്ന് നിറഞ്ഞു,,,

ഒരു സ്വീകരന ചടങ്ങിനായി വേദി ഒരുങ്ങുമ്പോള് അവള് ആ കസേരയി തല ചായ്ച്ചിരുന്നു…ഒന്നു മനസ്സിനു ശക്തി കൊടുത ശേഷം ,അവള് കണ്ണുകല് തുറന്നു ചുറ്റും നോക്കി,,,അവളുടെ കണ്ണുകല് എവിടെയൊ ഉടക്കി,,പണ്ടു അവലെ പിടിച്ചു നിര്ത്തിയ ആ കണ്ണുകള്..…എന്നും കണ്ണുകളിലൂദെ ആശയ വിനിമയം നടത്താറുല്ല ആ നെല്ലി മരത്തിനു താഴെ….

മാഷേ എന്നുറക്കെ വിളിച്ചു,,,നടക്കാന് മാത്രം അറിയാവുന്ന ഓടാന് മറന്ന കാലുകള്ക്കു വീണ്ടും ശക്തി തിരിച്ചുകിട്ടിയ പോലെ അവളോടി മാഷേ എന്നുറക്കെ വിളിച്ചു കൊണ്ടു,,,,,,ഒരു കൂട്ടം നോക്കി നില്ക്കെ ,,അവളോടി ചെന്നു..അവളുടെ മുഖം തുടുത്തു,

മേഡം,,,സ്വീകരന ചടങ്ങു തുടങ്ങുകായായി,,,,ആ 25 കാരി അവളെ തട്ടി വിളിച്ചു പറഞ്ഞു,,

ആവള് ഞെട്ടിയുനര്ന്നു,,,പരിസരബോധം വീണ്ടെടുത്തു,,അവള് ആ നെല്ലി മരത്തിനു നേരെ ഒന്നു നോക്കി,,,അവള് ഒരു സ്വപ്നത്തിലല്ലെന്നറിഞ്ഞു അവളുടെ ആ കണ്ണുകള്ക്കതു വിശ്വസിക്കാന് പറ്റിയില്ല…..

ഓരു മരവിച്ച അവസ്ഥയില് അവള് സ്വീകരന ചടങ്ങില് പങ്കെടുത്തു,,,

ആതിനു ശേഷം ആ 25 കാരിയുദെ കയ്യും പിടിചു ഓഫീസിനുള്ളിലെക്കു നടന്നൂ…

ആവിദെ അല്പനേരം ഇരുന്ന അവള് ഒന്നു സംയമനം കൈവരിക്കന് ശ്രമിച്ചു,,പക്ഷെ അതിലും അവിടെ അവള് പരാജയപ്പെടുകയായിരുന്നു, പെട്ടന്നു അവള് നൊക്കിയതു വിരമിച്ചവരുടെ ഫോട്ടോ വച്ചതിലേക്കായിരുന്നു.അവള് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന കണ്ടു 25 കരി പറഞ്ഞു,
“ഗ്ഗബ്രിയെല് മഷു” അറിയൊ? പണ്ടു ഇവിടെ ഉണ്ടായിരുന്നതാ,പക്ഷേ ഞാന് വരുമ്പോലേക്കും ഇവിടെ നിന്നു പോയിട്ടുണ്ടായിരുന്നു...
2 കൊല്ലമായി മരിച്ചിട്ട്".

അവള് ഒരു നിമിഷം തകര്ന്നടിയുന്നതായി തോന്നി പോയി,,,ആ കസേരയുടെ കൈകളില് മുറുക്കെ പിടിചു അവള് മനസ്സില് ലളിതാ സഹസ്രനാമം ചൊല്ലി,,

"ശ്രീമാതാ ശ്രീമഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരീ",,

ദേവി പിടിച്ചു നില്ക്കന് പറ്റണേ….

അവള് കരഞ്ഞില്ല,,ഒരു മലവെള്ളപ്പാച്ചിലിനെ ദേവി തടുത്തു നിര്ത്തി…..

"ഇത്രകാലം പ്രതീക്ഷിയോടെ ജീവിച്ചതു ഒന്നു കാണാനായിരുന്നില്ലെ മഷേ,,എന്നിട്ടു ഞാന് വരുന്നതിനു മുമ്പേ,,,,പ്രായം തളര്ത്താത്ത ഞാന് ഇന്നു തളരുകയാണു മാഷേ,,എനിക്കിനി ഒന്നും ബാക്കിയില്ലാതയ പൊലെ"

"ഈ കഥക്കൊരവസാനമായി മാഷെ കാണും എന്നു വച്ച് കാത്തിരിക്കുകയായിരുന്നു ഞാന്,ഒരുപാടു വൈകിയല്ലേ മാഷേ ഞാന് വരാന്?"

അവളുടെ ആത്മഗതം ഒരു തളര്ച്ചയില് അവസാനിച്ചു.

പോകാനായി ഇറങ്ങുമ്പൊള് അവളൊരു ശില കണക്കായിരുന്നു,,,യാത്ര പറയാന് വന്നതില് വീണ്ടും ആ കണ്ണുകല് അവള് കണ്ടു, അവളെ ഭ്രന്തിയക്കി തീര്ത്തിരുന്ന ആ കണ്ണുകള്…..

ഗബ്രിയല് മഷിന്ടെ മോനാ,ആ 25 കാരി പരിചയപ്പെടുത്തി….

വളരെ ബുധിമുട്ടി ഒന്നു പുഞ്ജിരിക്കന് അവള് ശ്രമിച്ചു…

"ടീച്ചറുടെ കവിതയും കഥയുമെല്ലാം പപ്പയുടെ ഡറിയില് ഞാന് കണ്ടിട്ടുണ്ദു,..പപ്പ മരിച്ചപ്പോളായിരുന്നു ആ ഡയറി ഒന്നെടുത്തു നോക്കിയതു,,അതിലധികവും ടീച്ചറുടെ കവിതകളും കഥകളുമായിരുന്നു.മരിക്കുന്ന വരേയും പപ്പ അതു ആര്ക്കും കാണിച്ചു തന്നിട്ടില്ല,,അതിന്ടെ തുടക്കത്തില് പപ്പ എഴുതിയിട്ടുണ്ടു "ഏപ്രില് 18 ഒരു വസന്തകാലം തുടങ്ങുന്നു "എന്നു." ആ അരാധനാപുരുഷന്ടെ അതേ പകര്പ്പായ ആ കുഞ്ഞു മാഷുടെ സംസാരം അവസാനിച്ചതോടെ അവളുടെ ഹൃദയ മിടിപ്പു കൂടി,അവളുടെ ചുണ്ടില് ലളിതാ സഹസ്രനാമം അതിവേഗതയിലൂടെ ഒഴുകികൊണ്ടിരുന്നു.

അവല് തിരിച്ചു നടക്കാന് തുടങ്ങി. 35 വര്ഷമായി സൂക്ഷിച്ച പ്രതീക്ഷകള്ക്കു ഒരു വിരമമായി,

പോരും വഴി അവളൊന്നു തിരിഞ്ഞു നോക്കി..

ഗ്ഗബ്രിയല് മാഷിന്ടെ മോന് ആ 25 കാരിയൊടെന്തോ പറഞു കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു….
ആ 25 കാരിയില് അവള് അവളെ തന്നെ കാണുകയായിരുന്നു.