Sunday, May 24, 2009

സങ്കടം കാണുമോ??



നിന്‍ ചുണ്ടില്‍ നിന്നുതിരുന്ന ഗാനമാക്‌ുന്നു ഞാന്‍,
എന്നാല്‍ നീയിന്നു പാടാന്‍ മറക്കുന്നു ,
നിന്‍ കണ്ണിലെരിയുന്ന നാളമാകുന്നു ഞാന്‍,
എന്നാല്‍ നീയിന്നു ഉറക്കം നടിക്കുന്നു,
നിന്‍ സിരകളിലോടുന്ന രക്തമായിരുന്നു ഞാന്‍,
എന്നാല്‍ നിന്‍ ഹൃദയം ഇന്നു സ്പന്ദനം നിര്‍ത്തുന്നു,

നിന്‍ മുഖം തെളിയുന്നതെനിക്കായി മാത്രമാണ-

എന്നാല്‍ ഇന്നതും മങ്ങാന്‍ തുടങ്ങുന്നു,
നിന്‍ ഉള്ചിരിയെന്നും എന്ന പുഞ്ചിരിക്കായിരുന്നെ -
ന്നാല്‍ ഇന്നു നീ എന്തേ ചിരിക്കാന്‍ മടിക്കുന്നു,
നിന്‍റെ ശബ്ദമെന്നുള്ളിലെന്നെ ഉണര്തീടും
എന്നാല്‍ നീ ഇന്നു മൗനം ഭജിക്കുന്നു,
നിന്‍ നെടുവീര്‍പ്പെന്നെ ഞാനാക്കി മാട്ടീടും
എന്നാല്‍ ,നീ ഇന്നു ശ്വസിക്കാന്‍ മടിക്കുന്നു,

നിനക്കായി ഞാന്‍ തന്ന ആര്‍ദ്രമാം സ്നേഹമിന്നാര്കര്‍ക്ക് -

മില്ലാതെ കണ്ണീര്‍ പൊഴിക്കുന്നു,
പാതിവഴികള്ളില്‍ തകര്ന്നു പൊയിഏദുന്നു,
കാക്കുവാനാവാതെ ഞാനും തകരുന്നു,
നിന്ടെ ഹൃതിലുതിരുന്ന സ്നേഹത്തിന്‍ തുള്ളികള്‍,
അര്രെയോ തേടി പിടിക്കുവാന്‍ തുടങ്ങുന്നോ?
ഊഷ്മലമാലയ നിന്‍ മന്ദഹാസങള്‍
മരവിപ്പാലെന്നെ മാടിവിളിക്കുമ്പോള്‍,
മുരിഞൊരെന്‍ ഹ്രിദയം നീ കാണുകയില്ലല്ലോ,
കാണാനൊരുനാളും ആശിചതില്ലല്ലൊ ,
നിന്നെ ക്കുറിചു രചിചൊരു ഈണങള്‍
സത്യമായിരുന്നെങ്കില്‍ എന്നാശിചീടുമ്ബൊള്‍
നിന്‍ നിയോഗം ഭംഗിയായ്‌ തീര്‍ത്തു നീ,
യാത്രയായീടുന്നേന്‍ മനസ്സില്‍ നിന്നും,
പോകാം നിനക്കെന്നും,കഴിയണമെന്നും,
കരിങ്കല്ലായ് തീര്‍നോരെന്‍ മനസ്സെങ്ങു പോവാന്‍....??????
ക്കള്ളനാം ക്കണ്ണാ നീ യെന്തു ഭാഗ്യവാന്‍,
നീയെന്നുമെന്നും കളിപ്പിക്കാന്‍ മാത്രം,
പാല്‍പോലെ തിളക്കുംമീ ഗോപികഹ്രിദയതിന്‍,
സങ്കടം കാണുമോ എന്‍ ഗോപിക രമണാ നീ????

No comments: