Wednesday, August 19, 2009

എന്നെ മറന്നോ നീ കണ്ണാ











എന്നെ മറന്നുവോ കണ്ണാ നീ,
എന്നെ മറക്കാന്‍ കഴിഞ്ഞുവല്ലെ,
നറുമണം തൂകുന്ന കുസുമങ്ങള്‍ കൊണ്ടു ഞാന്,
പൂമാല തീര്‍ത്തതു കണ്ടില്ല നീ,
എന്നും നിനക്കായി നോല്‍മ്പു നോറ്റുള്ളതും ,
അറിയുവാന്‍ പോലും നിന്നില്ല നീ,
എന്നും നിനക്കായി നോല്‍മ്പു നോറ്റുള്ളതും ,
അറിയുവാന്‍ പോലും നിന്നില്ല നീ,
രാത്രിയില്‍ മുഴുവനും ഓര്‍ത്തോര്‍ത്തു കരയുമ്പോള്‍,
പിടി തരാതെ നീ വന്നു പലവട്ടം,
എത്തിപിടിക്കാന്‍ തുനിഞ്ഞൊരു നേരത്തു,
ഞാന്‍ തനിച്ചാണെന്നു നീ തോന്നിപ്പിച്ചു,
എന്‍ മനസില്‍ നീ മാത്രം ഉദിച്ചു നിന്നിട്ടും,
എന്നെ മറക്കുവാനെന്തേ കൃഷ്ണാ,
ഒരു രാധയായ് തീരുവാനെന്നും തപം ചെയ്യു-
മെന്നെ നീ വെറുമൊരു ഗോപികയായങ്ങു മാറ്റിടല്ലേ,
നിന്നെ കൊതിക്കുന്ന ഗോപിക വൃന്ദത്തില്‍,
ഒരു ഗോപിക മാത്രമായ് ഞാന്‍ മാറുന്നുവോ,
നീയാഗ്രഹിക്കുന്ന രാധയായ് മാറാന്‍,
എത്രയോ ജന്മം ഞാന്‍ കാത്തിരുന്നു,

ഓരോ ദിനങ്ങളും യുഗമായ്,ജന്മമായ് തീര്‍ന്നിട്ടും ,
എന്‍മുന്നില്‍ നിന്നും നീ തെന്നി മാറുന്നോ കണ്ണാ,
എത്ര ജന്മം ഞാന് കാത്തിരുന്നീടേണം,
നീയെന്‍ടെതായ് തീരുവാന്,എന്‍ടേതു മാത്രമായ് തീരാന് ?

3 comments:

വരവൂരാൻ said...

എന്നെ മറന്നുവോ കണ്ണാ നീ,
എന്നെ മറക്കാന്‍ കഴിഞ്ഞുവല്ലെ,
നറുമണം തൂകുന്ന കുസുമങ്ങള്‍ കൊണ്ടു ഞാന്,
പൂമാല തീര്‍ത്തതു കണ്ടില്ല നീ,

nalla varikal..Tune chaythankil manoharamaayene

Unknown said...

എന്നെ മറന്നുവോ കണ്ണാ നീ...........


തലക്കെട്ട്‌ ദീപ്തം, ആദ്യത്തെ വരിയും......

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രണയത്തിന്റെ അടിസ്ഥാനഭാവം സ്വാര്‍ത്ഥത ആണോ? എനിക്കറിഞ്ഞൂടാ..