Thursday, September 24, 2009

പോകയാണു ഞാന്‍


പോകയാണു ഞാന്‍ ,,

നിന്‍ നിറമിഴികളെ കാണാതെ,
നിറഞ്ഞു നില്ക്കും നിന്‍ സ്നേഹത്തെ കാണാതെ,
നിന്നുള്ളില്‍ എന്നോര്‍മ്മയെ മാത്രമായ് നിര്‍ത്തി,
കണ്ണു നീരില്ലാത്ത കൂട്ടിലേക്ക്,


*****************

പോകയാണു ഞാന്‍ ,

അമ്മതന്‍ വാല്സല്യം കാണാതെ,
നൊന്തു പെറ്റവര്‍തന്‍ വേദനയോര്‍ക്കാതെ,
കണ്ണില്‍ വിടരും പ്രതീക്ഷയെ ഒര്‍ക്കാതെ
വാല്സല്യമില്ലാത്ത നാട്ടിലേക്ക്,
*****************
പോകയാണു ഞാന്‍ ,

പിതാവിന്‍ പ്രതീക്ഷകളൊന്നുമെ കണാതെ,
കയ്യെത്താ കൊമ്പത്തൊന്നെത്തുവാനാകാതെ,
പതറുന്ന ജീവിതം താങ്ങുവാനാകാതെ,
ആഗ്രഹങ്ങളില്ലാത്തൊരു ഗൃഹത്തിലേക്ക്

*****************

പോകയാണു ഞാന്‍ ,

കൂടെ പിറപ്പിന്ടെ മുഖമൊന്നു നോക്കാതെ
ഉണരും പ്രഭാതത്തില്‍ എന്നെയും കാണാതെ,
പൊട്ടിക്കരയുന്ന നിന്‍ രോദനം ഓര്‍ക്കാതെ
ബന്ധങ്ങളില്ലാത്തൊരു മേട്ടിലെക്ക്

*****************
പോകയാണു ഞാന്‍ ,

ഒന്നുമേയോര്‍ക്കാതെ,ഒരു നിമിഷത്തിന്ടെ തോന്നലിന്‍ കൂടെ,
പ്രേമവും സ്നേഹവും വാല്സല്യവും വന്നു-
നൃത്തമാടുമ്പൊളും ,പോകുവാന്‍ വെമ്പുന്നു,
സാന്ത്വനം കിട്ടുന്നൊരു സ്വര്‍ഗത്തിലേക്ക്.



1 comment:

Sulfikar Manalvayal said...

വായിക്കുന്നതിന് മുമ്പു തന്നെ പറയുന്നു.
കണ്ണ് പിടിക്കുന്നില്ല.
പിന്നെ ഈ വേറിഫികേശന്‍ ഒഴിവാക്കികൂടെ.