Saturday, October 10, 2009

പ്രണയ സമ്മാനം


പ്രണയം തളിര്‍ത്ത ആ നാളുകളില്‍ ഞാന്‍
ലോകത്തെ മുഴുവന്‍ പ്രണയിച്ചു,
അവന്ടെ ചുണ്ടില്‍ നിന്നുതിര്‍ന്നു വീണ വാക്കുകള്‍ക്ക്,
ഒരു സ്ഫോടനത്തിന്ടെ ഗാംഭീര്യമുന്ടായിരുന്നെങ്കിലും
ഒരു അരുവിയുടെ കള കള ഗാനത്തോടെ,
അതെന്നെ തരളിതയാക്കി,
അവന്ടെ കൈകളെന്ടെ കയ്യില്‍ തൊട്ടപ്പോള്‍,
ഒരു ഇളം തെന്നളിലെന്നോണം ഞാന്‍ കോരിത്തരിച്ചു
പക്ഷെ ഇതെല്ലം ഒരു ഉച്ചമയക്കത്തിലെ
സ്വപ്നമാണെന്ന് ചിന്തിക്കെന്ടി വന്നതു മുതല്‍ ,
എന്നുളില്‍ തിളങ്ങിയ പ്രകൃതി പോലും,
ഉഗ്രരൂപിനിയയത് പോലെ തോന്നി,
അവന്ടെ കണ്ണിലെ കാപട്യത്തിന്ടെ അഗ്നി,
എന്റെ കണ്മുന്നിലാകെ നിറഞ്ഞു,
അതിനപ്പുറം കടന്നു മുന്നോട്ടു പോകുവാനകാതെ,
അതില്‍ കിടന്നു ഞാന്‍ വെന്തു,
ഒരു വേള എന്റെ ശരീരം അഗ്നിക്ക് നല്‍കാന്‍ നോക്കി,
പക്ഷെ ക്രൂരനായ ഒരാളെന്നെ രക്ഷിച്ചു,
ശരീരം മാത്രം രക്ഷപ്പെട്ട ഞാന്‍,
കരിഞ്ഞു പോയെന്‍ മനസ്സും പേറി ജീവിക്കുന്നു .

5 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊള്ളാം..അക്ഷരതെറ്റുകള്‍ വായനയുടെ സുഖം നശിപ്പിക്കുന്നുണ്ട്..തിരുത്തുമല്ലോ

VEERU said...

കൊള്ളാം ..എന്നാലും ഈ വരികൾ
അവന്ടെ ചുണ്ടില്‍ നിന്നുതിര്‍ന്നു വീണ വാക്കുകള്‍ക്ക്,
ഒരു സ്ഫോടനത്തിന്ടെ ഗാംഭീര്യമുന്ടായിരുന്നെങ്കിലും
ഒരു അരുവിയുടെ കള കള ഗാനത്തോടെ,
അതെന്നെ തരളിതയാക്കി,
കവിതയുടെ ഭംഗി കുറച്ചോന്നൊരു സംശയം !!
എഴുതുകയിനിയും ആശംസകൾ !!

അരുണ്‍ കരിമുട്ടം said...

ശരീരം മാത്രം രക്ഷപ്പെട്ട ഞാന്‍,
കരിഞ്ഞു പോയ എന്റെ മനസും കൊണ്ടു നടന്നു നീങ്ങുന്നു.

ഇതില്‍ 'കരിഞ്ഞു പോയ എന്റെ മനസും കൊണ്ടു നടന്നു നീങ്ങുന്നു' ഒന്ന് മാറ്റി എഴുതാമായിരുന്നു.കുറച്ച് കൂടി നല്ലൊരു നിര്‍ത്തല്‍..
'കരിഞ്ഞു പോയ മനസും പേറി ജീവിക്കുന്നു'

(ഒരു അഭിപ്രായം മാത്രമായി കരുതണേ)
:)

തേജസ്വിനി said...

nannaayi tto...pattambiyilaa nhaanum....

തേജസ്വിനി said...

പെരിതല്‍മണ്ണയിലേയ്ക്കുപോണ വഴിയാ വീട്...താങ്കള്‍ എവിടെയാ??? വിരോധമില്ലെങ്കില്‍ മെയില്‍ അയയ്ക്കൂ...പ്രൊഫൈലില്‍ ഉണ്ട് ഐഡി...