സ്പര്ശിച്ചിരുന്നെങ്കില് ഞാന്‍ ആര്‍ദ്രയായ് തീര്‍ന്നേനെ
ഞാനെന്ന കൌതുകം നിന്നില്‍ മരിക്കുമ്പോള്‍
നൊക്കി നിന്നീടുന്ന അബലയാണിന്നു ഞാന്‍.
ഞനെന്നെ നിന്നിലെക്കായി നല്കീടുമ്പോള്
ഒര്ക്കുവനെന്തേ ഞാന്‍ മറന്നു,
നീയെന്ന ജീവന് ഒരു നിമിഷമേയുള്ളൂ,
ശിഷ്ടകാലത്തില്‍ ഞന്‍ തനിചാണെന്നു,
ഒരു വാക്കിലെങ്കിലും നീയറിയിചിരുന്നെങ്കില്,
തളരുമായിരുന്നൊ ഞാന്‍ ആശ്രയമില്ലാതെ,
പാറി നടന്നു ഞാന്‍ നിന് കയില് കൈകോര്‍തു,
വെര്പിരിയുന്നതു ഒന്നുമെ ഓര്‍ക്കാതെ,
കാന്തിയേറുന്നൊരു പൂവിന്ടെ കൌതുകം ,
കാലങളില്ല വെറും ദിനങള്മാത്രം ,
കൊഴിഞു വീഴ്വാന് സമയമായിന്നു,
വീണു കേണീടുവാന് ,പിടിചു നിര്‍ത്തീടുവാന്‍ ,
അവശേഷിക്കുന്നില്ലൊനും മലരേ നിനക്കായി,
വിടര്‍ന്നു വിലസിയ നാളിന്ടെ ഓര്‍മയില്‍ ,
നിലം പതിക്കാമിന്നു,നിറമിഴികളോടെ,,,,
കൊഴിയും ദളങള്ക്കൊരു തുല്ലി ബാഷ്പം കൊടുക്കുവാന്‍ ,
വരുമോ നീയൊന്നു,നിന് നിറമിഴികളൊടെ............
1 comment:
കൊഴിഞ്ഞു വീഴല്ലേ..
നല്ല വരികള്‍
Post a Comment