നീലമിഴികളുളള ആ നീഹാര പെണ്‍കിടാവ് എന്ടെതായിരുന്നെങ്കില്‍ എന്ന് ഞാനോരുപാടഗ്രഹിച്ചു,
ആഗ്രഹങ്ങളെ മോടികൂട്ടനായി അവളെന്‍റെ മുന്നിലൂടെ പാറിനടന്നു,
ഒരു മഞ്ഞു തുള്ളി കണക്കെ അവള്‍ അലിഞ്ഞു വിദൂരതയിലേക്ക് പോകുന്നതും നോക്കി ഞാനൊരുപാട് നിന്നിട്ടുണ്ട്,
എന്‍ടെ സ്വപ്നങ്ങള്‍ക്ക് വര്‍ണച്ചിറകെകാന് അവള്‍ക്കു മാത്രമെ കഴിയു എന്ന് ഞാനുറച്ചു വിശ്വസിച്ചു,
ആ വിശ്വാസം ഒരിക്കലും തെറ്റായിരുന്നില്ല,എന്റെ കിനാവിന്ടെ പടികള്‍ ഓരോന്നായി ചവിട്ടി അവള്‍ കേറിത്തുടങ്ങി,
അവളുടെ കണ്ണുകള്‍ അവളുടെ ചുണ്ടുകലെക്കാളേറെ എന്നോട് സംസാരിച്ചിരുന്നു,
പിന്നീടത് ചുണ്ടുകളിലെക്കും വ്യാപിച്ചതോടെ ഞാന്‍ അവളുടെതായും അവള്‍ എന്ടെതായും മാറിത്തുടങ്ങി,
അവളുടെ അസാന്നിധ്യം എന്നുള്ളില്‍ കടുത്ത നിരാശ ഉണ്ടാക്കിയെന്കിലും,അവള്‍ എന്ടെത് മാത്രമാണെന്നും ഇനിയും അവളുടെ സാന്നിധ്യത്തില്‍ ഞാന്‍ ഒരുപാടു സന്തോഷിക്കുമെന്നും അറിയാവുന്നതു കൊണ്ടു ഞാന്‍ എന്റെ മനസിനെ പിടിച്ചു നിര്‍ത്തി,
അവളുടെ മനസും ഇതുപോലെ എനിക്ക് വേണ്ടീ പിടക്കുകയാനെന്നറിഞ്ഞ ദിവസം ,ഇനി എന്റെ ലോകം സുന്ദരമാകണമെങ്കില്‍ അവള്‍ കൂടിയേ തീരു എന്ന് ഞാനുറപ്പിച്ചു,
അവളുടെ ഉള്ളിണ്ടേ ഉള്ളില്‍ അവളും ഇങ്ങനെ ഉറപ്പിച്ചതയരിച്ഞപ്പോള്‍,ഇതാണെന്ടെ സ്വര്‍ഗം എന്ന് കരുതി ഞാന്‍.
ഞങ്ങളുടെതായ ലോകം സന്തോഷം മാത്രം സംമാനിക്കുകയിരുന്നു,ഒരു മാത്രാ പോലും അവളില്ലാതെ കഴിയാനാകില്ല എന്നത് എന്റെ മനസ്സില്‍ വജ്രസമാനം ഉറച്ചു കഴിഞ്ഞിരുന്നു,,
......................................................................................................
ഓര്ക്കാനാഗ്രഹീക്കാത ആ ദിവസം,ഒരു ആഘാതത്തില്‍ നിന്നു ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറക്കുകയായിരുന്നു,അവളുടെ മിഴിനീര്‍ മോക്ഷത്തിനു വേണ്ടി കേഴുകയായിരുന്നു,
എന്ടെതയിരുന്ന അവള്‍ .............................................
ഇല്ല ഒരിക്കലും അവിടെ ഒരു സംശയം പോലുമില്ല,പക്ഷെ അവളുടെ മിഴികളും മൊഴികളും എന്തായിരുന്നു പറയാന്‍ ആഗ്രഹിച്ചത്???? ഞാന്‍ ഒരു വേള ചോദിയ്ക്കാന്‍ ശ്രമിച്ചു,
പക്ഷെ ആ വാക്കുകള്‍ എന്റെ ചുണ്ടില്‍ തന്നെ തങ്ങി നിന്നു എന്റെ കാതുകളെയും ഹൃദയത്തെയും രക്ഷിക്കാനായി, ഞാനത് കേട്ടാല്‍ തകരുമെന്ന് അവള്‍ക്ക്കരിയവുന്നത് പോലെ എന്റെ ചുണ്ടുകല്‍ക്കരിയാമായിരുന്നു ഇതു കേട്ടാല്‍ എന്‍ടെ ഹൃദയം തകരുമെന്ന്,പക്ഷെ അവളെ പ്പോലെ തന്നെ എന്റെ ചുണ്ടുകളും ധൈര്യം സംഭരിച്ച്ചു.
പിന്നെടുല്ലതെല്ലാം ഒരു സ്വപ്നമാകനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു കെട്ട് നിന്നു.അവളുടെ ചുറ്റുപാട് അവളെക്കാള്‍ നന്നായി അറിയാവുന്നതു കൊണ്ടു അവള്‍ പറഞ്ഞതിനെല്ലാം സമ്മതം മൂളിക്കൊടുത്തു.
സ്വപ്നമാല്ലെന്നരിഞ്ഞിട്ടും.....നാലോ ദിക്കുകളും എന്നെ നോക്കി സഹതാപിക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഇനി ഞാന്‍ ഒറ്റയ്ക്കാണെന്ന് എന്നെ ഒന്നു വിശ്വസിപ്പിക്കാന്‍ ഇളം തെന്നല് പോലും ശ്രമിക്കുകയായിരുന്നു.
ആ ശ്രമത്തില്‍ അവര്‍ പരാജയപെട്ടില്ല,പകേഷേ ഇതാണ്ഗീകരിക്കുന്നതില്‍ ഞാന്‍ പറ്റെ പരാജയപ്പെട്ടു.
ഇനിയുള്ള ജീവിതം,അതിനെ ജീവിത മെന്നു പറയാനാവുമോ??ഇതില്‍ നിന്നും കയറിവരുന്ന ഒരു നാള്‍ എനിക്കുണ്ടാകുമോ???ഇല്ല്ലാ ഒരിക്കലും എനിക്കതിനവില്ലാ,അവളുടെ ഓര്‍മയില്‍ ഞാന്‍ ജീവിക്കും ,അവള്‍ക്കായി മാത്രം,അവലെന്ടെതല്ലെന്കിലും,,ഞാനെന്നും അവളുടേത് മാത്രം.....,അവളുടേത് മാത്രം.
1 comment:
ഗദ്യാത്മക കവിതകള്‍ നമ്മുടെ മനസിലൂറുന്നത് കുറിക്കാന്‍ നല്ല മാര്‍ഗം തന്നെ. "ഞാനെന്നും അവളുടേതുമാത്രം..." ഇതിന് ഉദാഹരണവും. കൂടുതല്‍ പദ്യകവിതകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍.....
Post a Comment