Saturday, July 04, 2009

ഇതു മഴയല്ല ഞാനാണു


തകര്‍ത്തു പെയ്യുന്ന മഴയോടെനിക്കസൂയയാണ്, മാസങ്ങളായി പ്രകൃതി പിടിച്ചു നിര്‍ത്തിയ അവളുടെ സങ്കടങ്ങള്‍ക്കു ഒരറുതി,ഒന്നു പൊട്ടിക്കരയുന്നതിലൂടെ അവള്‍ പരിശുദ്ധയാകുന്നു. "നീ എന്തിനണിങ്ങനെ കരയുന്നത് " എന്നു ചോദിക്കാന്‍ ആരുമില്ലാത്തതു തന്നെ ചില സമയങ്ങളിലൊരു ഭാഗ്യമാണ്".................
.
മാസങ്ങളായി അവള്‍ ഉന്ടാക്കിയതെല്ലാം നഷ്ടപ്പെട്ട അവള്‍ ജൂണ്‍ മാസാരംഭത്തില്‍ കരയാന്‍ തുടങ്ങുമ്പോള്‍,അവളുടെ കണ്ണീരു കൊണ്ടു ആഴികളും പുഴകളും നിറയുമ്പോല്‍ ആരും ആലോചിക്കുന്നില്ല എന്തായിരുന്നു അവളുടെ ദുഖം എന്ന്, അവള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു പക്ഷെ അതു മനസ്സിലാക്കാന്‍ ഒന്നൊ രണ്ടൊ പേര്‍ കാണുമായിരിക്കും .

എന്ടെ കണ്ണീരിനെ ഞാന്‍ ആരും കാണാതെ അവലുടെ കണ്ണീരിലേക്കു വിട്ടു കൊടുക്കുമ്പോള്‍ ഒരു സമൂഹത്തിനു മുന്നില്‍ ഞാനും സന്തോഷവതിയാകുന്നു,കാരണം ചിരിക്കുന്ന മുഖം സന്തോഷത്തിന്ടെ പ്രതീകമാണല്ലോ എപ്പോളും ,,,മഴകഴിഞ്ഞു വരുന്ന വെയിലിനു ആയിരം സൂര്യന്ടെ പ്രകാശമാണു, അതിലൂടെ അവള്‍ എല്ലാവരെയും ബോധ്യപ്പെടുത്തുകയായി അവളൊരു സന്തോഷവതിയാണെന്ന്. രാത്രി മുഴുവന്‍ തകര്‍ത്തു പെയ്യുമ്പോള്‍ ,ഉറങ്ങുന്നവരും ഉറക്കം നടിചു കിടക്കുന്നവരും അവളുടെ സങ്കടം കാണില്ലല്ലോ,

പിറ്റേന്നു പ്രഭാതത്തില്‍ പൂര്‍വ്വാധികം കന്തിയോദെ വരുന്ന സൂര്യനെ കണ്ടു എല്ലാരും സന്തോഷിക്കുമ്പോള്‍ ,അവളുടെ പുഞ്ചിരിയില്‍ ഒരു ലൊകം തന്നെ ഊണരുമ്പോള്‍ ,,,അവളുടെ മനസ്സു പിടയുകയാണു ഭീതിയൊടെ, ഇനിയും വരാനിരിക്കുന്ന ഒറ്റപ്പെടലിന്ടെയും സങ്കടങ്ങളുടെയും രത്രികലെ ഓര്‍ത്ത്, ഇതൊന്നുമറിയാതെ മാലൊകരെല്ലാം അവളുടെ പുഞ്ചിരിയില്‍ വിസ്വസിക്കുമ്പോള്‍ ,അവളെ ഈ കണ്ണീര്‍ കടലിലെത്തിച്ചവര്‍ പോലും അമ്പരന്നു പോകുന്നു" മഴക്കു ശേഷമുള്ള വെയിന്ടെ ശോഭ മനസ്സിലാക്കത്തവരോടു അവളെന്നല്ല ഞാനും ഒന്നും പറയുമായിരിക്കില്ല.....