Friday, April 29, 2011

സ്വപ്നക്കൊട്ടാരം

നിന്‍ വാടക വീടിന്റെ മുറ്റത്തു നിന്നു,
നീ എന്റെ വാടക വീട്ടിലെക്കൊന്നെത്തി നോക്കി..
എന്റെ കാതുകള്‍ ഞാന്‍ നിനക്കായി തന്നപ്പൊള്‍ നീ ചോദിച്ചു,,..
“സ്വപ്ന കൊട്ടാരത്തിലേക്കൊന്നു വരുമോ,നന്നായി ഉറങ്ങിയിട്ടിന്നെക്കു നാളേറെയായ്..”
എന്ടെ കണ്ണൊന്നു തിളങ്ങി,,ഞാനൊരു പച്ചസാരിയുടുത്ത പതിനേഴുകാരിയായി..
നിന്ടെ പച്ചനിറത്തിനെ എനിക്കു മറക്കാഅനാവുമൊ?
ഞാന്‍ ഇന്നു നെറ്റിയില്‍ തലോടുന്ന അമ്മയായി മാറണോ,അതോ,
പച്ചയുടുപ്പിട്ടു വിരലു പിടിച്ചു നടക്കണ,നിന്ടെ കുഞ്ഞു സുന്ദരിയവണോ?
പച്ചസാരിയുടുത്ത നിന്റെ കാമുകിയാവണോ?,
അതോ ഇന്നു നിനക്കെന്നെ നിന്ടെ കൂട്ടുകാരിയായ് വേണോ?
നീ മടിച്ചതേയില്ല,,ഒരു നാളും പതിവില്ല ആ പതര്‍ച്ച..
"ഇന്നെനിക്കു നീ എന്ടെ കാമുകിയാവണം..
നിന്ടെ മടിയിലാ പ്രണയത്തിന്‍ മണവുമായി ഇന്നെ-
നിക്കുറങ്ങണം,,ഒരു സ്നേഹ"സമ്പന്നനായി".
ഈ സ്വപ്നക്കൊട്ടരത്തിനുടമയായി,,,
നീ എന്ന സമ്പത്തിന്ടെ കാവല്ക്കാരനായി.."

ഞാനൊന്നു തുടുത്തങ്ങൊരു കുങ്കുമ പൂവായൊ?
അതോ എന്ടെ കവിളില്‍ ഒരു കുങ്കുമ പൂ വിടര്‍ന്നൊ?
ചൊദിക്കട്ടെ ഞാന്‍ ഒന്നു,,പറക്കട്ടെ ഞാനൊരു പച്ചക്കിളിയായി നിന്ടെ കൂടെ?
എന്ടെ മനസിനീ സന്തോഷം അടക്കുവാനാവുന്നീല.
കനല്‍ കടമ്പകള്‍ ചവിട്ടി നടക്കാന്‍,
ഇതുതന്നെ ധാരാളം…ഇനിനെയെനിക്കെന്തു വേണം