Tuesday, September 21, 2010

ബാല്യകാലം

ഇന്നും ഞാന്‍ നിറമിഴികളാലോര്‍ക്കുന്നൂ,
ചിറകു വിരിച്ചൊരെന്‍ ബാല്യം

കൂടു തുറന്നു കിടന്നൊരന്‍ സ്വപ്നങ്ങള്‍ക്ക-
ഴകേറെ നല്‍കിയ ബാല്യകാലം,
നിറാമാര്‍ന്ന കുപ്പിവളകള്‍ക്കലങ്കാരമായ്,
കുടു കുടെ ചിരിച്ചൊരു നല്ല കാലം,,
പുത്തനുടുപ്പിന്ടെ മണവും ചന്തവും,,
നാടറിയിച്ചു നടന്ന കാലം,

പൂനുള്ളി കാലത്തു കണ്ണനു നല്‍കുവാന്‍,
നിന്‍ കൂടെ ഓടിയ കുളിര്‍ പ്രഭാതം,
ഇടവപ്പാതിതന്‍ കുളിരേറ്റിരിക്കുമ്പോള്‍,
കുഞ്ഞി കാലൊന്നു മഴ തൊടുമ്പോള്‍,
അമ്മതന്‍ പുഞ്ചിരി പരിഭവമായതില്‍
വാത്സല്യവാക്കുകള്‍ ഒഴികിടുമ്പോള്‍,
കുഞ്ഞി കുറുമ്പിനു ചിറകും പിടിപ്പിച്ചു,
ചിരിമണിയുണര്‍തിയങ്ങൊടിടുമ്പോള്‍,
കാല്‍നനവൊട്ടി കിടന്നോരു പൂമുഖം,
കൊലുസിന്ടെ നാദം ,കുളിരു ചേര്‍ക്കും,
ഓടിവന്നങ്ങൊന്നെടുത്തുമ്മ നല്‍കുമ്പോള്‍,
സൂര്യപ്രഭാമുഖം,ശാന്തമാവേ..


ഒര്‍മകളായ് എല്ലാം ഓര്‍മകളായിന്നു,
ഞാനുമെന്‍ ഒര്‍മയും,,മാത്രമായി

ഇന്നു ഞാന്‍ ഈ മരത്തണലിലിരിക്കുമ്പോള്‍,
എന്‍ അമ്മതന്‍ നിഴലെന്നെ തേടി വരും,
അമ്മതന്‍ ആ തണലിലൊന്നു മയങ്ങുവാന്‍,,
ഈ തണല്‍ ഞാനെന്നും തേടി വരും,,

Monday, September 13, 2010

ചിതലരിക്കാത്ത ഓര്‍മകളുടെ വാതായനമേ ചിതലരിക്കാതെ നിന്നെ കാക്കാതെ വയ്യ"

രണ്ടര വര്‍ഷം ജോലിയെടുത്ത ആ സ്ഥലത്തേക്ക് 4 മാസത്തിനു ശേഷം വീണ്ടും പോകേണ്ടി വന്നു ,,ഒരു രാത്രി മാത്രം അവിടെ താമസിച്ചു ,ആരെയും കാണാന്‍ സമയമില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ഒരു കൂടുകരിയെ മാത്രം കണ്ടു പോന്നു ,.രാത്രിയില്‍ പണ്ട് നടന്ന വഴികളിലൂടെ വീണ്ടും നടന്നപ്പോള്‍
മനസിനൊരു വല്ലാത്ത ഭാരം ,,,അത് വാക്കുകളിലൂടെ എഴുതി തീര്‍ക്കാന്‍ ഒരു ശ്രേമം .

************************************************************

അപ്രതീക്ഷിതമായാണു ഞാന്‍ അവിടെ എത്തിയതെന്കിലും, അവിടം എനെ പ്രതീക്ഷിച്ചപോലെ തോന്നി എനിക്ക് ,,,"എന്തെ വരാന്‍ വൈകി " എന്ന് ചോദിയ്ക്കാന്‍ ഓരോ കുഞ്ഞ് ഇലയും വെമ്പുന്നോ എന്നൊരു തോന്നല്‍,,,ആ പച്ചപ്പിണ്ടേ ഉള്ളില്‍ എവിടെയോ ഒരു ഇളം കാറ്റു നേരിയതായി കേഴുന്ന പോലെ,എന്റെ മനസ്സിനു വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു...വഴി പരിചയമുള്ളതായി മാറികൊണ്ടീരിക്കുമ്പൊള് ഉള്ളിലെ നെരിപ്പോട് ഒന്നുകൂടെ ശക്തിയായി ജ്വലിച്ചു,,അത് എന്നില്‍ കത്തി കയറുന്ന പോലെ,,പോകേണ്ടിയിരുന്ന ഹോടെലും , പള്ളിയും അടുത്തടുത്തു കണ്ടതോടെ,,ഞാന്‍ ഒന് നടുങ്ങിപോയി. ഇല്ല !! ഓര്‍മകളെ പൊടി തട്ടി എടുക്കാനിനി വയ്യെന്ന് തോന്നി,,പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന മഴയും,എന്നെ തിരഞ്ഞു വന്ന കാറ്റും എന്നെ പരവശയാക്കുകയായിരുന്നു ,

കൂട്ടുകാരിയുടെ കയ്യും പിടിച്ചു നടന്ന വഴികള്‍,വീണ്ടു അതെ വഴിയിലൂടെ അതെ കൂട്ടുകാരിയുടെ കയ്യും പിടിച്ചു.....അവളുടെ ഓരോ വര്‍ത്തമാനത്തിനും ഉത്തരം കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ,മനസ്സ് അവിടെ മാത്രമായിരുന്നില്ല,,ഒരു നൂറു കാര്യങ്ങള്‍ ഒരേ സമയം മിന്നി മാഞ്ഞു കൊണ്ടിരുന്നു,, പെട്ടെന്ന് "നീര്‍മിഴി പീലിയില്‍ ......." ഞാന്‍ വീണ്ടും കേട്ടുവോ എന്നൊരു തോന്നല്‍,,മൊബൈല്‍ കയ്യില്‍ തന്നെയയ്തു കൊണ്ട് അവള് കാണാതെ ഒന്നുനോക്കി,,,ഇല്ല ഇനിയങ്ങനയൊരു പാട്ട് അതില്‍ ഇന്നും വരില്ല,,അത് മാറ്റിയിട്ടു കാലം എത്രയായി,,,പതിവായി വന്നിരുന്ന കാളുകലോന്നും തന്നെയില്ല, "ഫ്രീയാണോ ഇപ്പൊ, വിളിക്കട്ടെ എന്നു ചോദിച്ചതിനു ശേഷം കിട്ടുന്ന കുറച്ചു കോളുകള്‍് മാത്രം...ജീവിതത്തിണ്ടേ മാറ്റം,, അത് അന്ഗീകരിച്ചേ മതിയാവു,,അവളുടെ കൂടെ പള്ളിയില്‍ കയറുമ്പോള്‍ ഒറ്റ ഉദേശമേ ഉണ്ടായിരുന്നുള്ളൂ,, "എല്ലാം പിടിച്ചു നിന്നു മുന്നൊട്ടു പോവാന് കര്‍ത്താവു കൂടി ഒന്നെന്നെ അനുഗ്രഹിക്കണേ " എന്നൊന്ന് പറയണം. വളരെ ശാന്തനായി ,,ഒരു ശ്വാസം പോലും കര്‍ത്താവിനു കേള്‍്ക്കുന്ന അവസ്ഥയില്‍ കര്‍ത്താവിനെ കണ്ടപ്പോള്‍ ചോദിയ്ക്കാന്‍ വന്നതെല്ലാം ഞാന്‍ മറന്നു,. "നഷ്ടപ്പെടുത്തിയില്ലേ എനിക്കിതെല്ലാം" എന്നാ ഒരൊറ്റ ചോദ്യത്തില്‍ ഞാന്‍ എല്ലാം അവസാനിപ്പിച്ചു,,നിസഹായമായ കര്‍ത്താവിന്ടേ മുഖം, -എനിക്കിത് പരിചിതമാണ്,,പലപ്പോളും ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് മുന്നില്‍ ദൈവം ഇങ്ങെയൊരു നിസ്സഹായവസ്ഥ പ്രകടിപ്പിക്കും- ഞാന്‍ കൂടുതലൊന്നും പറയാതെ പുറത്തേക്കു പോന്നു,,അവളുടെ കൂടെ കിട്ടുന്ന ഓരോ മിനിട്ടിനും നല്ല വിലയുണ്ട്‌ ഇപ്പൊ എന്ന് തോന്നി...തിരിച്ചു ഹോട്ടലില്‍ വന്നു രാജഭോജനതിനു ശേഷം അവളെ യഥാഷ്ടനതെതിക്കാനുള്ള തിടുക്കതിലായി...പലവുരു എന്റെ പാദ സ്പര്‍്ശമേറ്റ ,എന്നെ അവരുടെതയി കരുതിയിരുന്ന ആ മണ്ണെന്നൊടൊരു പരിചിതഭാവം കാണിച്ചു, "നീ എന്തിനാ വന്നത്? ഈ വഴികള്‍ക്കിത് താങ്ങാന്‍ ആവുന്നില്ല ,നീ നിന്ടെ പ്രിയതമാണ്ടേ കയ്യും പിടിചു നടക്കുന്നത് " എന്ന് ,ഓരോ മണ്തരിയും പറയും പോലെ,,, "അവിടെ ആ ഭാഗങ്ങിലെവിടെയോ,,നിന്നെ മാത്രം കാണാനായി ആരൊക്കെയോ ഉണ്ട് " എന്നു പറയാന്‍ അവ മറന്നില്ല ,,എന്തായാലും അവിടെ താമസിക്കുന്നവരോട് ആ മണ്ണ് കൂറ് കാണിച്ചെന്നു വേണം പറയാന്‍,,എന്നില്‍ അവ വല്ലാതെ സ്വര്‍തയായി,,എന്നെ ഈ അവസ്ഥയില്‍ കണ്ടത്തില്‍ പരിതപിച്ചു അവ എന്നെ വേഗം പറഞ്ഞയക്കുകയായിരുന്നു,,ആ മണ്ണില്‍ പതിഞ്ഞ എന്നെ പാദത്തിനെകാള്‍് അവയ്ക്ക് വലുതായി തോന്നിയത് ഇന്നുഅവിടെയുള്ള ആരൊക്കെയോ ആണെന്ന് തോന്നി . അവരൊന്നും ഇങ്ങനെ എന്നെ കാണരുത് എന്ന് ആ ധൂളികള്‍ പോലും ചിന്തിച്ചുറ്ചിന്തിച്ചുറപ്പിച്ച പോലെ . ഇനിയും ഞാന്‍ അവിടെ നിന്നാല്‍ എനെ ഒരു പാടു പേര്‍ കാണാന്നിടവരും,,ഒളിച്ചും പതുങ്ങിയുമുള്ള പോക്കായത് കൊണ്ട് അത് ഞാനും സൂക്ഷിച്ചേ പറ്റു, വിശാലമായി കിടക്കുന്ന പാര്‍ക്കും, ഗണപതി അമ്പലവും ആരെയൊക്കെയോ ഉണര്‍ത്താന്‍ ശ്രേമിക്കുന്നു. ഇനിയും ഞാന്‍ വിടെ നിന്നാല്‍……. നനയാത്ത കണ്ണുമായി എനിക്കിവിടെ നിന്ന് പൂവാന്‍ കഴിയാതെ വരുമായിരിക്കും.,, പക്ഷെ രാത്രിയുടെ നിശബ്ദതയില്‍, വിജനമായ ആ വഴിയില്‍ , ആളൊഴിഞ്ഞ ആ പുല്‍മൈതാനിയില്‍, ഞാന്‍ ആരെയൊക്കെയോ കണ്ടു,,ഞാനുമുണ്ടോ അവരുടെ കൂടെ?? അല്ല,,അതൊരു തോന്നലായിരുന്നു. … ആ ഗണപതി അമ്പലത്തിലേക്ക് പോകുന്ന വഴിയില്‍,? അത് ഞാന്‍ തന്നെയാണോ ആ നടന്നു പോകുന്നത്?.... അതും എന്റെ തോന്നല്‍ മാത്രം ആയിരുന്നെന്നു തോന്നുന്നു….. തോന്നലുകളുടെയും സങ്കല്പങ്ങളുടെയും ലോകത്ത് ജീവിച്ച എനിക്കെല്ലാം തോനലുകള് മാത്രമാണ് .

കൂടുകരിയോത്തു വൈകുന്നെരങങളില്‍് പോയിരുന്ന സായാന്ഹ ഭക്ഷണ ശാല ,അയാളതാ ആ കടയടക്കാന്‍ തുടങ്ങുന്നു,അയാള്‍ക്കെന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു,,എന്തിനു മനസ്സിലാവണം,അയല്ക്കു ഞാന്‍ അല്ലെകില്‍ മറ്റൊരാള്‍് അവിടെ വന്നു ഭക്ഷണം കഴിചിരിക്കും.

തിരിച്ചുള്ള ആ പോക്കില്‍,,എനിക്കവിടെ നഷ്ടങ്ങള്‍ മാത്രമേ ഉന്ടയിട്ടുള്ളോ എന്നുതോന്നി .

പിറ്റേ ദിവസത്തെ ഊണു കഴിക്കലിലുമ് എനിക്കെന്തൊക്കെയോ അനുഭാവപ്പെട്ടു,,എന്റെ കൂട്ടുകാര്‍, ഞാനുമോന്നിച്ച്ചു എപ്പോളും ഇരിക്കാറുള്ള അതെ സീറ്റില്‍് ഇരുന്നു ബിരിയാണി കഴിക്കുന്നു,,അവരോറ്റ്ടക്കല്ല,,കൂടെ ഞാനും ഉണ്ട്,ഞാനതാ ഒരുപാടു സന്തോഷിക്കുന്നു,,അവരെല്ലാവരും സന്തോഷിക്കുന്നു!!!! "ഇനിയും എനിക്ക് കാണാന്‍ പറ്റുമോ എല്ലാവരുടെയും മുഖം ഇത്ര സന്തോഷത്തോടെ...."??

ചൂടില്‍ മുങ്ങികിടക്കുന്ന മഹാനഗരതിലെക്കുള്ള യാത്രയി വീണ്ടു ഞാന്‍ ഒരുപടോര്‍ത്തു..പണ്ടെങ്ങോ വായിച്ചാ ഒരു വരി ഓര്മ വന്നു.. "ചിതലരിക്കാത്ത ഓര്‍മകളുടെ വാതായനമേ ചിതലരിക്കാതെ നിന്നെ കാക്കാതെ വയ്യ"...