
രചനകള്‍
Saturday, September 26, 2009
ഹരി ശ്രീ ഗണപതയേ നമ :

വാങ്ങുവാന്‍ കിട്ടുമോ??

അമ്മ തന് വാത്സല്യം നഷ്ടമായ് തീരുന്നോ?
മുറ്റത്തു വീഴുന്ന കണ്ണിമാങ്ങയും കൊണ്ടു,
വടക്കുഭാഗതെ വതിലില് വന്നിട്ടു,
മറ്റാരും കാണാതെ ,തിന്നുവാന്‍ തന്നിട്ടു,
സംതൃപ്തനാവുന്ന,അച്ഛന്ടെ സ്നെഹവുമ്,നഷ്ടമായീടുന്നോ?
നിസ്സാരകര്യതില് വഴക്കിട്ടുവെന്നാലും ,
നല്ലതായ് തോന്നിയതെന്തു കൈവന്നാലും,
ഒരു ഭാഗം തന്നിട്ടു,വീണ്ടും വഴക്കിനായ്,
തെയ്യാറെടുക്കുമെന് കൂടെപ്പിറപ്പിനെ നഷ്ടമായ് നഷ്ടമായീടുന്നോ?
....................................

വാരിയെറിയുവാന്‍ പണമുണ്ടെന്നാലും
അമ്മതന്‍ വാല്‍സല്യം
വാങ്ങുവാന്‍ കിട്ടുമോ???
ഒരു നൂറായിരം മാങ്ങയും വാങ്ങി,
വേണ്ടവര്ക്കെല്ലര്ക്കും നല്കിയെന്നാലും,
അധികമായ് വന്നീടും മങ്ങക്കുണ്ടോ
ആ അച്ഛന്ടെ സ്നേഹത്തിന് സ്വാദ്,
പകുത്തു നല്കീടാതെ,മുഴുവനും,
കയ്യിലുന്ടെന്നാലും-
ആ പകുതി ഭാഗത്തിന്ടെ -
സംതൃപ്തിയുണ്ടോ?
വാങ്ങുവാന്‍ കിട്ടാത്തതായൊന്നുമേയില്ലിന്നു -
എന്നാല്‍ വാങ്ങുവാന്‍ കിട്ടാത്ത എന്തൊക്കെയോയുണ്ട്
പുതു നോട്ട് കാശിനു
നല്കുവാനാവാത്ത സന്തോഷമറിയുന്നവരില്ലേയിന്നും?
മുന്നിലിരിക്കുന്ന പെട്ടിക്കു നല്കുവനാവാത്ത
സ്നേഹത്തെ അറിയുന്നവരല്ലെ എല്ലാം??
Thursday, September 24, 2009
പോകയാണു ഞാന്‍

നിന് നിറമിഴികളെ കാണാതെ,
നിറഞ്ഞു നില്ക്കും നിന് സ്നേഹത്തെ കാണാതെ,
നിന്നുള്ളില്‍ എന്നോര്‍മ്മയെ മാത്രമായ് നിര്‍ത്തി,
കണ്ണു നീരില്ലാത്ത കൂട്ടിലേക്ക്,
*****************
അമ്മതന്‍ വാല്‍സല്യം കാണാതെ,
നൊന്തു പെറ്റവര്‍തന്‍ വേദനയോര്‍ക്കാതെ,
കണ്ണില്‍ വിടരും പ്രതീക്ഷയെ ഒര്‍ക്കാതെ
പിതാവിന് പ്രതീക്ഷകളൊന്നുമെ കണാതെ,
കയ്യെത്താ കൊമ്പത്തൊന്നെത്തുവാനാകാതെ,
പതറുന്ന ജീവിതം താങ്ങുവാനാകാതെ,
ആഗ്രഹങ്ങളില്ലാത്തൊരു ഗൃഹത്തിലേക്ക്
*****************
കൂടെ പിറപ്പിന്ടെ മുഖമൊന്നു നോക്കാതെ
ഉണരും പ്രഭാതത്തില്‍ എന്നെയും കാണാതെ,
പൊട്ടിക്കരയുന്ന നിന് രോദനം ഓര്‍ക്കാതെ
ബന്ധങ്ങളില്ലാത്തൊരു മേട്ടിലെക്ക്
*****************
പോകയാണു ഞാന്‍ ,
ഒന്നുമേയോര്‍ക്കാതെ,ഒരു നിമിഷത്തിന്ടെ തോന്നലിന് കൂടെ,
പ്രേമവും സ്നേഹവും വാല്സല്യവും വന്നു-
നൃത്തമാടുമ്പൊളും ,പോകുവാന്‍ വെമ്പുന്നു,
സാന്ത്വനം കിട്ടുന്നൊരു സ്വര്‍ഗത്തിലേക്ക്.