Saturday, August 22, 2009

പേടിപ്പിക്കുന്ന രാത്രികള്‍അയാള്‍ക്കുറക്കം വരുന്നില്ലായിരുന്നു.......... അയാളോര്‍ത്തു

അവള്‍ക്കു ചില ദിവസങ്ങളില്‍ ഇരുട്ടിനെ പേടിയായിരുന്നു,,നിയന്ത്രണം കിട്ടാതെ ഓടുന്ന അവളുടെ മനസ്സിനെ ഒന്നു ബന്ധിക്കാന്‍ അവള്‍ ശ്രമിച്ചിരുന്നെങ്കിലും ,അവള്‍ക്കതിനു കഴിഞ്ഞിരുന്നില്ല,എന്നത്തെയും പോലെ ഉറങ്ങാന്‍ കിടക്കുന്ന അവള്‍ക്കു ചില ദിവസങ്ങളില്‍ എന്താണു സംഭവിക്കുന്നത് എന്നു താന്‍ ഒരു പാടു തവണ ചോദിച്ചിട്ടുന്ട്,അവളാലോചിചു പറയാന്‍ ശ്രമിക്കുമെങ്കിലും അവള്‍ക്കു കഴിയാറില്ല,അര്‍ധരാത്രിയോളം ഉറങ്ങാതെ കിടന്നു കരയുന്ന അവളില്‍ നിന്നും ഒരു ശബ്ദം പോലും ഞാന്‍ കേട്ടിട്ടില്ല,,അവള്‍ക്കു പിടിചു നില്‍ക്കുന്നതിന്ടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോലണവളെന്നെ വിളിച്ചുണര്‍ത്താറ്.

"നകുലേട്ടാ, ഇയ്ക്ക് പേട്യാവുണു, ഇയ്ക്കെന്താ ഉറങ്ങാന്‍ പറ്റാത്ത്?

എന്താ മോളേ, എന്താ പറ്റ്യേതു?എന്തിനാ പേടിക്കണ്?

അറിയില്ല നകുലേട്ടാ,,ഞാന്... ഞാന്,ആകെ ഒറ്റക്കാവണ പോലെ,,എനിക്കെന്തൊക്യോ പേടിയാവുണു ,

നീ ഒറ്റയ്ക്കോ,എന്തിനാ മോളേ പേടി ഞാന്‍ നിന്ടെ കൂടെയില്ലേ,,,"

അവളെ മറോടു ചേര്‍ത്തു പിടിച്ചാല്‍ അവള്‍ക്കൊരാശ്വാസമാകും എനറിയാവുന്നതു കൊന്ടു ,അതായിരുന്നു അവള്‍ക്കു വേണ്ടി അവിടെ ചെയ്യാന്‍ പറ്റിയിരുന്നത്.
പക്ഷേ പലപ്പോളും അവിടേയും പരാജയപ്പെടുമായിരുന്നു താന്‍,,നിറഞ്ഞൊഴുകുന്ന കണ്ണീരില്‍ അവളുടെ പേടിച്ചരണ്ട കണ്ണുകല്‍ തിളങ്ങുന്നുണ്ടാവും,ജനലിലൂടെ വരുന്ന സ്ട്രീറ്റ് ലൈറ്റിന്ടെ നേരിയ പ്രകാശത്തില്,,അവളുടെ ഭയം നിറഞ്ഞ കണ്ണുകള്‍ തന്നെ ഒരു പാടു വിഷമിപ്പിച്ചു,
പക്ഷേ അവള്‍ അതിലൊന്നും നിര്‍ത്താറില്ല,,

"ഇക്കെന്ടെ വീട്ടില്‍ പോണം, അമ്മേനേം അച്ഛനേം കാണണം, ഇക്കവരേ ള്ളൂ",,

അപ്പോള്‍ ഞാന്‍ നിന്ടെയല്ലേ???

"ഉം"

അവള്‍ നിസ്സഹായയായി ഒന്നു മൂളാറേ ഉള്ളൂ,,അവള്‍ മരുപടി ഒന്നും പറയാറില്ല,അവളേക്കളേറെ അവള്‍ തന്നെ സ്നേഹിച്ചിട്ടും ഈ സമയത്തു എന്താണു അവള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കു മനസ്സിലായിരുന്നില്ല
അവളുടെ കണ്ണുകള്‍ ഭീതിയോടെ ചുറ്റും നോക്കുന്നതും,കണ്ണില്‍ നിന്നും ജലപ്രവാഹമുണ്ടകുന്നതും നോക്കി ഇരിക്കാനല്ലാതെ തനിക്കൊന്നും കഴിഞ്ഞിരുന്നില്ല..


അവള്‍ ഒരുത്തരം പറഞ്ഞിരുന്നെങ്കില്‍ ,ഈ ലോകത്തുള്ള എന്തു പ്രശ്നമാണെങ്കിലും അവള്‍ക്കു വേണ്ടി പരിഹരിക്കാന്‍ എനിക്കു കഴിയുമായിരുന്നു,,പക്ഷേ അവളൊരിക്കലും പറഞ്ഞില്ല,,"പേടിയാവുണു,ഞാനൊറ്റയ്ക്കാ,,എനിക്കു ഉറങാന്‍ പറ്റണില്ല്യ" .
എന്നതില്‍ കൂടുതല്‍ ഒന്നും അവളപ്പൊള്‍ സംസാരിച്ചിരുന്നില്ല,.


അവളുടെ ഉള്ളില്‍ പടര്‍ന്ന തീയ് എരിഞ്ഞു തീരുമ്പോള്‍ അവളറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുമായിരുന്നു.,
പിന്നീടു പല സന്ദര്‍ഭങ്ങളില്‍ ഇതാവര്‍ത്തിച്ചതില്‍ നിന്നും അവള്‍ക്കു താങ്ങാനാവുന്നതിലപ്പുറം സങ്കടം വരുമ്പൊളാണു അവല്ക്കിങനെ തോന്നുന്നതെന്നു താന്‍ മനസ്സിലാക്കുകയായിരുന്നു,,അതിനു ശേഷം അവള്‍ക്കു ആവുന്നത്ര ധൈര്യം കൊടുക്കാന്‍ താന്‍ ശ്രമിചിരുന്നു,അവലുടെ ജീവിതത്തില്‍ അന്നേവരെ അവള്‍ക്കു ധൈര്യം കൊടുത്തതു അവളുടെ അമ്മയും അച്ഛ്നും ആയതു കൊണ്ടായിരിക്കണം,അവല്‍ അത്തരം സമയങ്ങളില്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നത്.


**********************************

അവള്‍ തന്നെയും മോളെയും മാത്രമാക്കി പോയതിനു ശേഷം അവളു പറയാറുല്ല,,ആ രാത്രിയുടെ ഭീകരാതകളെല്ലാം താനും അറിഞ്ഞു തുടങ്ങി,,ഒരു പക്ഷെ തനിക്കു താങ്ങവുന്നതിലധികം സങ്കടം അറിഞ്ഞതും അന്നായിരിക്കാം,
ഒരോ രാത്രിയിലും അമ്മ അടുത്തില്ലാതെ ഉറങ്ങാന്‍ ബുദ്ധിമുട്ടുന്ന നാലു വയസ്സുകാരിയെ കുറിചോര്‍താല്‍ ഇനി ഒരു നലും തനിക്കുറങ്ങാന്‍ പറ്റുമായിരിക്കില്ല എന്നയാള്‍ക്കു തോന്നി..,

ഒരു നനുത്തകാറ്റിനു കൂടെ അവളും വന്ന പോലെ അയാള്‍ക്കു തോന്നി..
"നകുലേട്ടാ ,എന്തിനാപ്പൊ ഇതൊക്കെ ആലോയിക്കണത്? എനിക്കിപ്പൊ രാത്രി പേട്യാവറൊന്നൂല്യ ട്ടൊ,,എന്തിന പേടിക്കണത് ഇയ്ക്കു നകുലേട്ടനില്ലേ മോളില്ല്യേ,

"മോളേ നീ,,....."********************************


"അച്ഛാ, അച്ഛാ ഇക്ക്യു പേട്യവുണു,,ഉരക്കം വെരുണില്ല,അമ്മ എപ്പളാ വെരുഅ അച്ഛാ???"

ഒരു നിമിഷത്തെ മരവിപ്പിനു ശേഷം അയാളവളെ കൂട്ടിപിടിച്ചു,,

"എന്ടെ മോളു സങ്കടപെടന്ട ട്ടൊ,,അച്ഛനില്ലെ ഇവിടെ,അമ്മ ഇപ്പൊ വരും,,,"


അവളുടെ ആ ഉറക്കമില്ലാത്ത രാവുകളെപ്പോലെ,അയാളും കിടന്നു,രാത്രിയെ പേടിച്ച്,ഒറ്റപെടലിനെ പേടിച്ച്,ഇനിയും വരാനിരിക്കുന്ന തന്‍റ്റെയും മോളുടെയും ഭീതി നിറഞ്ഞ രത്രികളെ കുറിച്ചോര്‍ത്ത്...

5 comments:

അരുണ്‍ കായംകുളം said...

ഒരുപാട് ഇഷ്ടമായി ഈ വരികളും, അവതരണവും.നകുലന്‍റെ ടെന്‍ഷന്‍ ശരിക്കും ഫീല്‍ ചെയ്യുന്നു

അരുണ്‍ കായംകുളം said...

രാധിക, ആവശ്യപ്പെട്ട പോലെ കണ്ണന്‍റെ പടം ഇടാന്‍ കഴിഞ്ഞില്ലങ്കിലും, പിറന്നാള്‍ സമ്മാനമായി ഒരു പോസ്റ്റ് ഞാന്‍ ഇട്ടു(ആ പോസ്റ്റിലെ ആദ്യ കമന്‍റ്‌ നോക്കണേ)

അറിയിക്കാന്‍ വേറെ വഴി ഇല്ലാത്തതിനാലാണ്‌ ഇവിടെ കമന്‍റ്‌ ഇട്ടത്:)

ശ്രീ said...

എഴുത്ത് കൊള്ളാം കേട്ടോ

മുരളിക... said...

ആശംസകള്‍.......... തുടരുക.

വേദ വ്യാസന്‍ said...

നന്നായിട്ടുണ്ട് :)