Friday, June 25, 2010

നിറം മങ്ങാത്ത ഓര്‍മ്മകള്‍ചുളിവു വീണ എന്റെ കൈകള്‍ക്കിപ്പോള്‍ നീ പറയാറുള്ള ആ ആമ്പല്‍ പൂവിതളിണ്ടേ മാര്‍ദ്ദവമില്ല, നരവീണ മുടിയിഴകള്‍ക്കു കാച്ചെണ്ണയുടെ മണം ഉണ്ടെങ്കിലും കാര്‍മെഘതിണ്ടേ ചേലില്ല.വാടാത്ത ഒരു തുളസിക്കതിര് മനസ്സിലുണ്ട്..അത് ഇപ്പോളും തളിര്‍ത്തു തന്നെ നിക്കുന്നുണ്ട്,നിന്നെ കൊതിച്ച എന്റെ മനസ്സിപ്പോളും പ്രായത്തിനു കീഴടങ്ങാതെ നില്‍ക്കുന്നു..എന്തോ ഒരു പ്രതീക്ഷയില്‍..നിന്നെ കാണുമ്പോള്‍ പറയാനുള്ള ഒരുപാടു കാര്യങ്ങളുമായി,, ഞാന്‍ ഇപ്പോളും കാത്തിരിക്കുന്നു,നീ ഇനി വരുമോ?...................
നിറം മങ്ങിയ ഇടനാഴികളിലും ഉരുകിയൊലിക്കുന്ന ഉച്ചചൂടിലും എനിക്കാശ്വാസമായി നിന്ടെ മുഖം മാത്രമായിരുന്നു ,കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നതും , കണ്ണിമ വെട്ടാതെ നോക്കിയിരുന്നു എന്റെ പൊട്ടിച്ചിരിയില്‍ നനുക്കനെ പുഞ്ചിരിചിരുന്ന നിന്ടെ മുഖത്തിന്‌ എന്നും എന്റെ ഉള്ളില് ആയിരം സൂര്യന്ടെ ശോഭയായിരുന്നു ,നിന്നെ കാത്തു നിന്ന ഇടവഴികള്.. ,അതിലൂടെ നിന്നെ കാണാനുള്ള വെമ്പലുമായി ഓടിവരുമ്പോള് എന്നെ ചുംബിക്കറുള്ള പുല്ലാനി വള്ളികള് വീണ്ടും പല തവണ എന്നെ മുട്ടിയുരുമ്മി പോയെങ്കിലും അന്നത്തെ ആ ഒരു കുളിര്‍മ എനിക്ക് കിട്ടിയിട്ടില്ല. എന്റെ മനസ്സ് പോലെ ഉറഞ്ഞു കൂടിയ പാറക്കെട്ടുകള്‍ ,നീ ഇരിക്കുമ്പോള്‍ അത് സുന്ദരമായിരുന്നെങ്കിലും പിന്നീടുള്ള സായ്ഹ്നങ്ങില് അതെന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു ,,ആവശ്യമില്ലാത്ത ഒരു ദേഷ്യം അതിനോടെനിക്കുണ്ടയിരുന്നെന്നും പറയാം........ , നീ പോയ കാലങ്ങളില് ,,എന്റെ രാജകുമാരനായി നീ തിരിച്ചു വരുന്നതും കാത്തു ഞാന് ആ പാറയിലിരിക്കുമ്പോള്‍ , എന്നോട് ഒരു ദയവു പോലും കാണിക്കാന്‍ അവക്കായില്ല , ഒടുവില്‍ ആ ദിവസം .....അക്കരെയുല്ലൊരു സുമുഖനു ഭാര്യയാവാന് പോകുന്നതിനു തലേന്ന് ,നിന്നെയും കാത്തു നില്ക്കുമ്പോള്‍ , ഇന്നെങ്കിലും നീയൊന്നു വന്നിരുന്നെങ്കില് എന്ന് ഹൃദയം പൊട്ടി പ്രാര്ത്ഥിക്കുമ്പോള്‍ ,,എല്ലാം നഷ്ടപെടാന് പോകുന്നതിന്ടെ ആ ഭീകരന്തരീക്ഷത്തില് ,നിന്ടെ മാറിലെക്കൊന്നു ചാഞ്ഞു പൊട്ടി കരയനഗ്രഹിച്ചപ്പോള്, ഈ ആഗ്രഹങ്ങളെ മുഴുവന്‍ എറ്റുവങ്ങാനാകാതെ എന്ടെ ഹൃദയം തളര്‍ന്നു തുടങ്ങിയപ്പൊള്‍ എന്റെ നെറ്റി തടം കരിം പാറയില് അതി വേഗത്തില് ഉരുമ്മാന്‍ തുടങ്ങി. ,,എന്ടെ നെറ്റിയിലെ കുംങ്കുമപൊട്ടോടൊപ്പം ഒലിച്ചിറങ്ങിയ രക്തകണം ഒരു ചുവപ്പ് കൊടിയായി ആ പാറകളെ പൊതിഞ്ഞപ്പോള്‍, ലോകം മുഴുവന്‍ ഒരു അട്ടഹസിക്കുന്ന രാക്ഷസന്ടെതാനെന്നും,എനിക്കിനി ഒരു രക്ഷപ്പെടല്‍ ഇല്ലെന്നും ഞാന്‍ മനസ്സിലാകി ……ഞാന് എന്റെ മനസ്സിന് കടിഞ്ഞാനിട്ടെ മതിയാവൂ എന്ന് ചിന്തിച്ച സമയം ,,എന്റെ ദീന രോദനത്തില് എന്നെ നോക്കി പുഞ്ചിരിച്ച സായം സന്ധ്യ ,പറന്നു പോകുന്ന പക്ഷികള് ,ഇളം തെന്നല് ,അമ്പലത്തിലെ പാട്ട് ..ഇതെല്ലം ഒരു വേള എന്നെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു .നിന്ടെ മണത്തൊടൊപ്പം വരുന്ന ഇളം കാറ്റിനെ താഴുകിയിരുന്ന ഞാന് അന്ന് ആദ്യമായി അതിനെ ശപിച്ചെന്നു തോന്നുന്നു, ന്ടെവിരലുകള് എന്റെ മുടിയില്‍ തഴുകുമ്പോള്,ഒരു മേമ്പൊടിയായി മനസ്സിനെ ലഹരി പിടിപ്പിക്കന്‍ വന്നിരുന്ന കാര്‍മുകില് വര്ന്നണ്ടേ ഭക്തി ഗാനവും ,എന്നും ഇത് കണ്ടു അസൂയയോടെ നോക്കിയിരുന്ന സന്ധ്യയും എല്ലാം അന്നെന്നെ കളിയാക്കി ചിരിച്ചു.
. .നീ ഇനി വരില്ലെന്ന ഉറപ്പിച്ചു ഞാന് തിരിച്ചു നടക്കുമ്പോള് അന്ന് വരെ നീ തന്ന സമ്മാനങ്ങള് എന്നെ ഒരു നെരിപ്പോടിലാക്കി.
നിന്നില്‍ നിന്ന് ഞാന് അകലുമ്പോള്‍ ,,നിന്നോടോന്നും
കാണിക്കാതെ ,കണ്ണുനീരിനെ പിടിച്ചു നിര്‍ത്തി ഞാന് തിരിഞ്ഞു നടന്നത് ,നിന്ടെ ചിരി മാത്രം കണ്ടു പോരാനായിരുന്നു , നിന്ടെ ചുവന്ന കണ്ണുകളെ കണ്ടു പോരാനുള്ള ഒരു കരുത്തെനിക്കില്ലയിരുന്നു ,,ഉഗ്രപ്രതാപിയായ അച്ഛന്‍ നിന്നെ വെട്ടിയരിയുന്നത് കാണാനുള്ള ഒരുശക്തീയില്ലയ്മ എന്നെ എല്ലാം ത്യജിക്കാന് നിര്‍ബന്ധിതയക്കിയെങ്കിലും ,,തുടര്‍ന്നുള്ള ദിവസങ്ങള് എനിക്ക് സഹിക്കനവുന്നതിനുമപ്പുറമായിരുന്നു ,,എന്റെ അഭാവത്തില് ജീവിക്കനവാതെ നീ നാട് വിട്ടെന്നറിഞ്ഞിട്ടും ,ഞാന് കാത്തിരിക്കുകയായിരുന്നു നീ ഒന്ന് വന്നിരുന്നെങ്കില് ,നിന്ടെ കൂടെ ലോകതിണ്ടേ ഏതെങ്കിലും ഒരു കോണില് ആരും കാണാതെ ഒന്ന് ജീവിക്കാന് കഴിഞ്ഞിരുന്നെങ്കില് എന്നോര്‍ത്ത് ഞാന് കേഴുകയായിരുന്നു . ,,നിന്നോട് ഒന്നും പറയാതെ പോന്ന നാളുകളെ ഞാന് ഒരു പാട് ശപിചിട്ടുണ്ട് ,,വേറൊരാളുടേതാകാന്‍ പോകുകയനെന്നറിഞ്ഞിട്ടും, എന്റെ മനസ്സതിനു വഴങ്ങിയില്ല ,,മനസ്സില്ല മനസ്സോടെ നടക്കുന്ന സമയത്ത് വഴിയരികിലെ വേലി മുള്ളെന്ടെ ദാവണി തുമ്പത്തുടക്കി വലിച്ചപ്പോള് ഹൃദയം പൊട്ടുന്ന ഒരു സന്തോഷത്തോടെ ,,ഞാന് തിരിഞ്ഞു നോക്കി ,,,
എന്നും നീ പിടിച്ചു വലിച്ചു നിന്ടെതാക്കാറുള്ള ദവണി തലപ്പും ഞാനും അല്പ സമയമെടുത്തു അതു നീയല്ല എന്ന സത്യം അംഗീകരിക്കാന്‍.
********************************************
എന്റെ മനസ്സിലെ തുളസിക്കതിര് കരിഞ്ഞു വീണ ആ ദിവസം ഇഷ്ട ദേവന്ടെ മുന്നില് വച്ച് ഇഷ്ടമില്ലതോരള്‍ക്ക് കഴുത്ത് നീട്ടികൊടുക്കുമ്പോള് ,എന്റെ കണ്ണുകള് അറിയാതെ തിരയുകയായിരുന്നു നിന്നെ ,, കന്യാധാനത്തിനായി അച്ഛന് കയ്യ് പിടിച്ചു കൊടുത്തപ്പോള് ,നിന്ടെ കൈകലെക്കള് മാര്‍ദവം ഉണ്ടായിരുന്നിട്ടും ആ കൈകളില് എനിക്കൊരു അഭയം തോന്നിയില്ല . വാടിയ പൂവിനെ പിച്ചിചീന്താനായി കണവന്‍ അടുത്തെത്തിയപ്പോളും ഞാന് പതറിയില്ല ,കൊല്ലന് വരുന്ന ഒരു അവസ്ഥ തോന്നിയെങ്കിലും ഒന്നും മിണ്ടാതെ നിന്നു,കാരണം നിന്ടെ കൂടെയല്ലാത്ത ജീവിതം എനിക്കു മരണതുല്യമായിരുന്നു..മരിക്കുകയാണു ഇതിലും ഭേദമെന്നു തൊന്നിയ നാളുകള്,,,ജീവികണമെന്നു തോന്നിപ്പിച്ചതു നിന്നെ ഒന്നു കാണാമെന്ന തൊന്നലമാത്രം ...
അടുക്കള തളങ്ങലില് ഒതുങ്ങിയ കാലം ,,നിലവറയുടെ ഇരുട്ടു തന്നെ മനസ്സിലെക്കും പടര്‍ന്നു തുടങ്ങിയിരുന്നു,,ഒരു തെളിച്ചം കിട്ടാനായി കത്തു സൂക്ഷിച്ച നിന്ണെ ഓര്‍മകള്,,അതു പല സമയങ്ങളിലും എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
*************************************************
വിവാഹബന്ധതിനു പ്രതീകമായി ഒരു കുഞ്ഞു നന്ദിനിക്കുട്ടി പുറത്തു വന്ന നാളുകളില് ഒരല്പം സന്തോഷിച്ചെന്നു പറയാം...നമ്മുടെ മോളുടെ പേരായി നീ പറയാറുള്ള ആ പേരു അവളുടെ ചെവിയില് മന്ത്രിച്ചപ്പോള്,അവളുടെ മുഖത്തിനൊരു തിളക്കം വന്ന പോലെ തൊന്നി,,അതു എന്ടെ മുഖത്തും ഒരു
പ്രകാശമുന്ടാക്കി,
ആയിടെ കുഞ്ഞിനു പാലു കൊടുത്തിരിക്കുമ്പോള്,,എന്നത്തെയും പോലെ നഷ്ടസ്മരണകളില് മുഴുകിയ ഞാന് ഒരു പരിചയ സ്വരം കെട്ടു ഞെട്ടിയെഴുന്നേറ്റു,,,ഒരു വേള കുഞ്ഞിനെ മറന്നെന്നു തോന്നുന്നു,,,ഇടനാഴിയിലെ ജനലിലൂദെ നിന്ടെ മുഖം കണ്ടപ്പോള്‍ ,,ഇത്രയും കാലം കാത്തിരുന്ന പൊന്‍വെളിച്ചം!! മുന്നിലേക്കിറങി വരാന്,എന്ദെ മനസ്സു പിടച്ചെങ്കിലും,
എന്ടെ കാലുകള് അതിനു സമ്മതിക്കുന്നുന്ടായിരുന്നില്ല,

പരുക്കനായ ഭര്‍ത്താവിന്ടെ മുഖം നിന്ടെ മുഖത്തെ പ്രകടമായി മറയ്ക്കാന് ശ്രെമിച്ചെങ്കിലും,,,ഒന്നു കൂടി സുന്ദരമായി മാറിയ നിന്ടെ മുഖം വീന്ടും എന്നില് തടഞ്ഞു നിന്നു,,എന്തിനായിരുന്നു വന്നതെന്നെങ്കിലും അറിയന് കഴിഞിരുന്നെങ്കില് എന്നു ഞാന് ആഗ്രഹിചു,,തിരിച്ചു ഞാന് വീന്ടും സ്വബോധത്തിലെത്തിയപ്പൊള് എന്ടെ ശാലിനി,എന്ടെ മോളു കരയുകയായിരുന്നു,,അതുവരെ അവള് കരയുകയായിരുന്നൊ എന്നു പോലും ഞാന്‍ അറിഞ്ഞില്ല,….
*****************************
കാവിലെ ഉത്സവം കൊടിയേറുന്ന ഓരൊ വര്‍ഷങ്ങളിലും ഞാന് നിന്നെ പ്രതീക്ഷിച്ചിരിക്കുമായിരുന്നു.ഒരു ഭാര്യയുടെയും അമ്മയുടെയും കടമകളെല്ലാം കഴിഞ്ഞു കിട്ടുന്ന സമയങ്ങളില്,,നീ കുത്തിക്കുറിചു തന്ന വരികള് ഞാന് വീന്ടും വീന്ടും നോക്കി,,നിന്ടെ മനസ്സില് ഞാനിപ്പൊളുമുണ്ടൊ എന്നറിയന് എന്ടെ മനസ്സു കൊതിച്ചു,ഇന്നേ വരെ എണ്ണ വറ്റാതെ ,പടുതിരി കത്തിപോകാതെ നമ്മുടെ പ്രണയത്തിനു മുന്നില് ഞാന് കത്തിചു വച്ച തിരി,,അതു കെടാതെ കാക്കാന് നീയും കൂടി എന്ടെ കൂടെ നില്ക്കുമൊ എന്നതില് ഞാന് സംശയിച്ചൂ
.പുറത്തു പോയി പഠിച്ചു നീ വലിയ ഉദ്യൊഗിസ്ഥനായി വരുന്നതും,,,എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന നീ ഈ നന്ദിനിക്കുട്ടിയെ ഒന്നു കണ്‍കുളിര്‍ക്കെ നോക്കി നില്‍ക്കുന്നതും,,എനിക്കു വേന്ടി നീ ജീവിക്കുന്നതും,എല്ലാം ഇരുലടഞ്ഞ ഇട്നാഴികളില് കൂടി നടക്കുമ്പൊള് ഞാന് കിനാവു കന്ടു,,
***************************************
കൊയ്ത്തു കഴിഞ്ഞിരിക്കുമ്പൊള് വീട്ടില് പോയ ഒരു ദിവസം,, അമ്മയില്‍ നിന്നും ,,,നിന്ടെ വിവാഹക്കാര്യം ഞാന്‍ അറിഞ്ഞു, “ജൊലിയുള്ള പെണ്ണാത്രെ”,, ദൂരെ ഒരു ദേശത്തു കല്യ്യാണം കഴിചു ജീവിക്കുന്ന നീ എന്നെ ഇനി എവിടെ നിന്നോര്‍ക്കാന്...പ്രതീക്ഷിക്കനൊന്നുമില്ലാത്ത എന്ടെ നാളുകള് അവിടെ നിന്നും തുടങ്ങി.അതോടു കൂടി നിറമുള്ള എന്ടെ സ്വപ്നങള് അകത്തളങ്ങളെ പോലെ ഇരുളടഞ്ഞതായിതീര്‍ന്നു,,, എങ്കിലും നിന്നെ ഒരു നോക്ക് കാണനുള്ള ആഗ്രഹം,
എന്നെ കാണുമ്പൊള് നിന്ടെ മുഖത്തുന്ടാകുന്ന ഭാവം എന്തെല്ലാമാകും എന്നരിയാനുള്ള ആഗ്രഹം ,,ഇതെല്ലാം എന്നില് ശക്തമായി തുടര്‍ന്നു.


******************************
ഒരു വര്‍ഷം ഉത്സവത്തിനെത്തിയ നിന്നെ കണ്ട എന്ടെ മനസ്സു വീന്ടും ആ പഴയ നന്ദിനിക്കുട്ടിയിലെക്കു മാറി,,,നിനക്കിഷ്ടപ്പെട്ട പച്ച ദാവണി ഉടുത്തു വരാത്തതില് എനിക്കു നിരാശ തോന്നി,വിരലുകള് അറിയാതെ ഇഴയെടുത്തു പിന്നിയിട്ട മുടികളിലൊന്നു തപ്പി നൊക്കി,,തുളസിക്കതിര് വാടിയിട്ടില്ല,ഒരു നിമിഷ നേരം എന്ടെ മനസ്സും ഒരു തളിര്‍ത്ത തുളസിക്കതിരായി മാറി,,,എന്ടെ അടുത്തു വന്നു ഒന്നു സംസാരിച്ചപ്പോള്,എനിക്കൊന്നും പറയന് കിട്ടാത്ത അവസ്ഥ തോന്നി ,,ഒന്നു പുഞിരിചു മത്രം ഞാന് നിന്നപ്പൊള്‍,,,നീ ഒരുപാടു മാറിപോയെന്നു എനിക്കു തോന്നി,,നിനക്കും അങ്ങനെ തോന്നിയേക്കാമെന്നു എനിക്കു പിന്നീടൊരിക്കല് തോന്നി.എന്ടെ ഒരു ചെറു പുഞ്ചിരിയുടെ അര്ഥം നിനക്കിനി മനസ്സിലാവില്ലെന്നെനിക്കു തോന്നി,,തിരിചു പോരുമ്പോള് ഒരു നിരാശയാണോ ,,സന്തോഷമണോ എന്നു പറഞ്ഞറിയിക്കനവാത്ത ഒരു വികാരമായിരുന്നു എനിക്കു,
നിന്ടെ ആ പഴയ നന്ദിനിക്കുട്ടിയായി,നിന്ടെ കയ്യും പിടിച്ചു അമ്പലക്കുളവും തോടുകളും താണ്ടി ഒന്നു കൂടി നടക്കാന് ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കില്…....ഇനിയൊരു ജന്മമുന്ടെങ്കില്,അതു നിനക്കു വേന്ടി മാത്രമായിരിക്കും ,,,നിന്ടെ മാത്രമായ ആ നന്ദിനി കുട്ടിയായി ഒരു ജന്മം കൂടി തരണെ എന്നു എന്നും കണ്ണനോടു ഞന് പ്രാര്‍ഥിച്ചുകൊന്ടിരിക്കുന്നു. ഇപ്പോഴും ,,
************************************************
“കൃഷ്ണന്ടെ അമ്പലത്തിനു മുന്നിലെത്തിയാല് മുത്തശ്ശിക്കൊരു അസുഖവുമില്ലല്ലോ ?? “ എന്നെന്ടെ പേരക്കുട്ടി ചോദിച്ചപ്പോള്‍ ഞാനൊന്നും പറഞ്ഞില്ല ,ഒന്ന് ചിരിച്ചു ,കൃഷ്ണന്ടെ അമ്പലത്തിന്ടെ അടുത്തു നിന്നു മുത്തശ്ശിക്കു കിട്ടുന്ന ശക്തിയെ പറ്റി മനസ്സിലാവാന്‍ മാത്രം അവള്‍ക്കു പ്രായമായിട്ടില്ലല്ലോ .
മകളുടെയും പേരക്കുട്ടിയുടെയും കൂടെ അമ്പലത്തിലെതിയപ്പോളും എന്ടെ മനസ്സു നിന്ടെ ഒര്‍മകളിലൂടെ പായുകയായിരുന്നു.നമ്മളിരുന്നിരുന്ന,എന്ടെ മനസ്സു കല്ലു പൊലെയാക്കാന് കഠിനമായി പരിശ്രമിച്ച ആ കരിംപാറകള്‍ക്കു പകരം ഇന്നവിടെ ഒരു കൂറ്റന് കെട്ടിടം ,,

അന്നു എന്നെ മുട്ടിയുരുമ്മിനിന്നിരുന്ന പുല്ലാനി വള്ളികളില്ല,,……………….അപ്പൂപ്പന് താടികളില്ല,,……………………..ഇളം കാറ്റു പോലും പൊലും ആ വഴി വരുന്നില്ല,……………..സയാഹ്നത്തിനു പഴയ സൌന്ദര്യമില്ല,……………….
ഇടവഴികളില്ല …………………
,സഹിക്കാനാവുന്നില്ല ഇതെല്ലാം,,ഇവര് നികത്തിയെടുതു പുരോഗമനം കൊന്ടു വന്നതു എന്ടെ ജീവനിലാണു,ഒരിക്കലും ഞാന് ഇതു കാണെന്ടി വരരുതായിരുന്നു, എന്‍ടെ മനസ്സു ഒരു തുള്ളി ശുദ്ധജലം കിട്ടാതെ മരിക്കനൊരുങ്ങുന്നു,നീ വരുമോ എനിക്കൊരുതുള്ളി വെള്ളം തരാന്??????,,നീ തരുന്നതെന്തായാലും അതിലും പരിശുദ്ധ്മായതൊന്നും എനിക്കു കിട്ടാനില്ല,... ,,നിന്നെ കുറിച്ചൊര്‍ക്കുമ്പോള് ഇന്നും ഞാന്‍ ആ പഴയ ദാവണിക്കരിയാണു.,,നീ എന്നെങ്കിലും അറിയുമോ ഇതു??ഒരു പ്രണയത്തിനു വേണ്ടി ജീവിച്ച ജീവിതമാണെന്ടേതെന്നു?
ഇപ്പോളും നിന്നെ കുറിച്ചു കേള്ക്കുമ്പോള്‍ ,,കൊലുസിന്ടെ താളത്തിനനുസരിചു ചിരിക്കുന്ന - നീ പറയാറുള്ളതു പൊലെ - ആ നന്ദിനി കുട്ടിയായി തീരുന്നു ഞാന്,നിന്നോടൊത്തുള്ളാ ഒരു പുനര്‍ജന്മത്തിനായി ഞാന് ഈ ജന്‍മം ജീവിച്ചു തീര്‍ക്കുന്നു.

8 comments:

C. J .Varghese said...

സുഹൃത്തേ,
നല്ല രചനാ ശൈലി . വരികളോരോന്നും അതീവ ഹൃദ്യം!
(നിറം മങ്ങാതിരിക്കട്ടെ ഓര്‍മ്മകളോരോന്നും.)
Congrats.

SumeshVasu said...

"അന്നെന്നെ മുട്ടിയുരുമ്മി നിന്ന പുല്ലാനിവള്ളികളില്ല,...അപ്പൂപ്പന്‍ താടികളില്ല,ഇളംകാറ്റു പോലും ആ വഴി വരുന്നില്ല,,,..സായാഹ്നത്തിനു പഴയ സൗന്ദര്യ്മില്ല....ഇടവഴികളില്ല..."


ഒരുപാടിഷ്ടപ്പെട്ടു വരികളൊക്കെ..

മനസ്സില്‍ സന്തോഷമുള്ളപ്പോളേ നിലാവിലും,അപ്പൂപ്പന്‍ താടികളിലും, ഇളം കാറ്റിലും,സായാഹ്നത്തിലുമൊക്കെ സൗന്ദര്യം അനുഭവിക്കാനാവൂ... അതുമാവാം.....

ഇതു വരെയെഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടു...ഇതു..

Naushu said...

മനോഹരം...

Jishad Cronic™ said...

ayyyoooo onnum vaayikkan pattunilla

സോണ ജി said...

:)
mashe

ആളവന്‍താന്‍ said...

കൊള്ളാം നന്നായി. പക്ഷെ വായിക്കന്നവരുടെ കണ്ണിന്റെ ഡപ്പി തെറിക്കുന്നുണ്ട് കേട്ടോ. ഒരല്പം കൂടിയെങ്കിലും വലുതാക്കി എഴുതൂ.

ഉപാസന || Upasana said...

നല്ല കൊച്ചുകൊച്ചു ആശയങ്ങള്‍
:-)

ഓഫ്: ബ്ലോഗ് കളര്‍ വായന വിഷമിപ്പിക്കുന്നുണ്ട് :-(

sathishmalappuram said...

valare nannayittundu.pranayam oru jeevithathe ethramathram thalirppikkumennuithilum manoharamayi engane ezhuthan