ഇന്നും ഞാന്‍ നിറമിഴികളാലോര്‍ക്കുന്നൂ,
ചിറകു വിരിച്ചൊരെന്‍ ബാല്യം
കൂടു തുറന്നു കിടന്നൊരന്‍ സ്വപ്നങ്ങള്‍ക്ക-
ഴകേറെ നല്കിയ ബാല്യകാലം,
നിറാമാര്‍ന്ന കുപ്പിവളകള്‍ക്കലങ്കാരമായ്,
കുടു കുടെ ചിരിച്ചൊരു നല്ല കാലം,,
പുത്തനുടുപ്പിന്ടെ മണവും ചന്തവും,,
നാടറിയിച്ചു നടന്ന കാലം,
പൂനുള്ളി കാലത്തു കണ്ണനു നല്കുവാന്,
നിന് കൂടെ ഓടിയ കുളിര് പ്രഭാതം,
ഇടവപ്പാതിതന്‍ കുളിരേറ്റിരിക്കുമ്പോള്‍,
കുഞ്ഞി കാലൊന്നു മഴ തൊടുമ്പോള്‍,
അമ്മതന്‍ പുഞ്ചിരി പരിഭവമായതില്‍
വാത്സല്യവാക്കുകള്‍ ഒഴികിടുമ്പോള്‍,
കുഞ്ഞി കുറുമ്പിനു ചിറകും പിടിപ്പിച്ചു,
ചിരിമണിയുണര്‍തിയങ്ങൊടിടുമ്പോള്‍,
കാല്‍നനവൊട്ടി കിടന്നോരു പൂമുഖം,
കൊലുസിന്ടെ നാദം ,കുളിരു ചേര്‍ക്കും,
ഓടിവന്നങ്ങൊന്നെടുത്തുമ്മ നല്കുമ്പോള്,
സൂര്യപ്രഭാമുഖം,ശാന്തമാവേ..
ഒര്‍മകളായ് എല്ലാം ഓര്‍മകളായിന്നു,
ഞാനുമെന്‍ ഒര്‍മയും,,മാത്രമായി
ഇന്നു ഞാന്‍ ഈ മരത്തണലിലിരിക്കുമ്പോള്‍,
എന്‍ അമ്മതന്‍ നിഴലെന്നെ തേടി വരും,
അമ്മതന്‍ ആ തണലിലൊന്നു മയങ്ങുവാന്‍,,
ഈ തണല്‍ ഞാനെന്നും തേടി വരും,,
14 comments:
ബാല്യകാല ഓര്‍മ്മകള്‍ ഇപ്പോഴും നമ്മളെ തേടി വരും ......നല്ല ആശയം ആണ്
ബട്ട് ഇത് ഒക്കെ മുന്‍പ് പറഞ്ഞു പോയത്
ഇത്തിരി കൂടി പുതുമ കൊണ്ട് വന്നാല്‍ നന്നായിരിക്കും
ലാളിത്യമുള്ള വരികള്‍.... നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്... പക്ഷേ അക്ഷരതെറ്റുണ്ട്ട്ടാ....
ഇന്നു ഞാന്‍ ഈ മരത്തണലിലിരിക്കുമ്പോള്‍,
എന്‍ അമ്മതന്‍ നിഴലെന്നെ തേടി വരും,
അമ്മതന്‍ ആ തണലിലൊന്നു മയങ്ങുവാന്‍,,
ഈ തണല്‍ ഞാനെന്നും തേടി വരും,
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തിലേക്ക് പോകുവാന്‍ ഏവര്‍ക്കും പ്രിയം.
എല്ലാ മലയാളിക്കും ഇങ്ങനെ ഒരു ബാല്യകാലം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന ഓർമ്മകൾ. പക്ഷേ അങ്ങനെയല്ലല്ലോ.
ഓർമ്മകളിൽ ബാല്യം വരുമ്പോഴെല്ലാം നാം ഈ തരളഭാഷയാണ് ഉപയോഗിക്കുക.
ഭാഷ കൂടി ഒന്നു പുതുക്കിക്കൂടേ....
പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്....?
ഹായി രാധിക ...
കവിത നന്നായിരിക്കുന്നു ....
മനസ്സിനെ തരളിതമാക്കുന്ന ഒരു പാടു ഓര്‍മ്മകള്‍ നിറക്കുന്ന നല്ല കവിത ..
ആശംസകള്‍...
കണ്ണന്റെ വിരഹിണിയായ അതേ രാധിക തന്നെ ആണോ ഇതും...
സ്നേഹപൂര്‍വ്വം....
ദീപ്
ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തെ ഒര്മിപ്പിച്ചതിനു നന്ദി..
"ഇന്നു ഞാന്‍ ഈ മരത്തണലിലിരിക്കുമ്പോള്‍,
എന്‍ അമ്മതന്‍ നിഴലെന്നെ തേടി വരും,
അമ്മതന്‍ ആ തണലിലൊന്നു മയങ്ങുവാന്‍,,
ഈ തണല്‍ ഞാനെന്നും തേടി വരും,,"
ഈ തണലും ഒന്ന് തേടി വരണേ ....
ലിങ്ക് ചുവടെ
shaisma.co.cc
ആ തണലില്‍ ഇരുന്നു ഉറങ്ങു
ആ തണലില്‍ ഇരുന്നു ഉറങ്ങു
കവിത നന്നായിരിക്കുന്നു. അക്ഷരതെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കുക
എന്റെ ബാല്യമെനിക്കു തിരിച്ചു തരൂ
Ormmakal...!
Manoharam, Ashamsakal...!!
മടങ്ങി വരാത്ത ബാല്യത്തിലേക്ക് മനസേ നീ യാത്ര ചെയ്യുമ്പോൾ
നിന്നോട് പോലും എനിക്കസൂയ തോന്നുന്നു….!!!!!!!!!!!
……………………………………………………………….
…………………………………………………………………..
എങ്കിലും ഒരുപാട് നന്ദി!!!!!!!!!!!
nostalgic, did you read me?
Post a Comment