Tuesday, July 27, 2010

ഇന്നലെ നീ തന്നത്

നിറയും മിഴികളില്‍ നീയല്ല,എന്‍ കനവല്ല
ഇറ്റിറ്റു വീണു പുഴയായി മാറുന്നോരുപാട്‌ പാഴ്തുള്ളികള്‍ മാത്രം,
ഒഴുകുന്ന മിഴിനീരു നിറയെ എന്‍ കനവാണ്,
നമ്മളാല്‍ നെയ്ത സ്വപ്നങ്ങളാണ് ....

ചെഞ്ചുണ്ടുകള്‍ ഇന്നലത്തെ നിന്‍ സമ്മാനമാണ്
ചോന്ന കണ്ണുകള്‍ ഇന്നത്തെ സമ്മാനവും,,,
എന്റെ വാചാലത നിനക്കായ്‌ ഞാനിന്നലെ തന്നെങ്കില്‍
എന്ടെതുമാത്രമാം മൌനം, അതും ഞാനിന്നു നിനക്കായി നല്‍കാം ...

എന്റെ തേജസ്സുമോജസ്സും നിനക്കായി നല്കീട്ട്
ഞാനിന്നോതുങ്ങോന്നൊരു ശവ ശരീരമായ്‌
എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി നീയെടുത്തെന്നെക്കുമായ്
നീയവശേഷിച്ചു പോയെന്‍ മിടിക്കുന്ന ഹൃദയം

നിനക്ക് വേണ്ടാതെ എനിക്ക് വേണ്ടാതെ ,
ആര്‍ക്കാര്‍ക്കും വേണ്ടാതെ ആരെയോ കാത്തു,,
വിചാരമില്ലാതെ വികാരമില്ലാതെ
മുന്നോട്ടു പോകുന്നു ഞാനെന്തിനോ വേണ്ടി....

17 comments:

Naushu said...

നന്നായിട്ടുണ്ട്...
നല്ല വരികള്‍....

ഹരീഷ് തൊടുപുഴ said...

നല്ല വരികൾ..

ഒരു നിർദ്ദേശം..
ലെറ്റേർസിന്റെ നിറം പച്ചയിൽ നിന്നും വെളുപ്പിലേക്കു മാറ്റൂ..
ഇപ്പോൾ വായിച്ചെടുക്കുവാൻ വളരെ ബുദ്ധിമുട്ടുന്നു..

വരവൂരാൻ said...
This comment has been removed by the author.
വരവൂരാൻ said...

ചെഞ്ചുണ്ടുകള്‍ ഇന്നലത്തെ നിന്‍ സമ്മാനമാണ്
ചോന്ന കണ്ണുകള്‍ ഇന്നത്തെ സമ്മാനവും.

നല്ല വരികൾ .... നന്നായിട്ടുണ്ട്‌

ഉപാസന || Upasana said...

ലളിതഗാനം പോലെ അല്ലെങ്കില്‍ ഒരു ഗാനം പോലെ.
നന്നായി.
:-)

Jishad Cronic said...

നല്ല വരികള്‍...

Unknown said...

ഒഴുകുന്ന മിഴിനീരു നിറയെ എന്‍ കനവാണ്,
നമ്മളാല്‍ നെയ്ത സ്വപ്നങ്ങളാണ് ..

:)

കൊള്ളാം.... ഇഷ്ടമായി......

Anil cheleri kumaran said...

നല്ല വരികള്‍.

the man to walk with said...

ഒഴുകുന്ന മിഴിനീരു നിറയെ എന്‍ കനവാണ്,
നമ്മളാല്‍ നെയ്ത സ്വപ്നങ്ങളാണ് ..
ishtaayi

Unknown said...

രാധികേ... സര്‍വ്വം ത്യജിക്കപ്പെടുമ്പോഴും മുന്നോട്ട് തന്നെയാവേണ്ടെ പ്രയാണം .. വന്നതില്‍ സന്തോഷം

Abdulkader kodungallur said...

'ഇന്നലെ നീ തന്നതൊ'ക്കെയും കെട്ടഴിച്ചു
നിന്ന നില്‍പ്പില്‍ നോക്കി മിഴിനീരണിഞ്ഞു.
കഥകളല്ലതു നല്‍ക്കവിതയായ് വിരിയിച്ച
വ്യഥകളെന്നോര്‍ത്തുതപിച്ചു ഞാന്‍ രധികേ.

Sureshkumar Punjhayil said...

Innum...!

Manoharam, Ashamsakal...!!!!

ഹംസ said...

കവിത നന്നായിട്ടുണ്ട്....

Unknown said...

നിറയും മിഴികളില്‍ നീയല്ല,എന്‍ കനവല്ല
ഒഴുകുന്ന മിഴിനീരു നിറയെ എന്‍ കനവാണ്,
ഇത് എന്താ ഇങ്ങനെ ഒരു വൈരുധ്യം .....

ചെഞ്ചുണ്ടുകള്‍ ഇന്നലത്തെ നിന്‍ സമ്മാനമാണ്
ചോന്ന കണ്ണുകള്‍ ഇന്നത്തെ സമ്മാനവും,,,
എന്റെ വാചാലത നിനക്കായ്‌ ഞാനിന്നലെ തന്നെങ്കില്‍
എന്ടെതുമാത്രമാം മൌനം, നീ എന്നില്‍ നിന് എടുത്തു വായിച്ചു

എന്റെ തേജസ്സുമോജസ്സും നിനക്കായി നല്കീട്ട്
ഞാനിന്നോതുങ്ങോന്നൊരു മ്യര്‍തിയായി സ്മ്ര്തിയായി .
എന്റെ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി നീയെടുത്തെന്നെക്കുമായ്
നീയവശേഷിച്ചു പോയെന്‍ മിടിക്കുന്ന ഹൃദയം

നിനക്കും എനിക്കും വേണ്ടാതെ
ആര്‍ക്കാര്‍ക്കും വേണ്ടാതെ ആരെയോ കാത്തു,,
വികാരവും വിച്ചരവുമിലാതെ
മുന്നോട്ടു പോകുന്നു ഞാനെന്തിനോ വേണ്ടി....



pls remove the wrod verification

പ്രദീപ്‌ said...

കവിതകള്‍ അധികം വായിക്കാറില്ല... എന്തായാലും പ്രോത്സാഹിപ്പിക്കുന്നു ......
പഴയ പോസ്ടുകളിലെക്ക് ഒന്ന് ഓടിച്ചു നോക്കി .... ഭയങ്കര സെന്‍സിറ്റിവ് ആണല്ലോ .. ഹും നടക്കട്ടെ ..

വിരോധാഭാസന്‍ said...

കൊള്ളാം നല്ല അര്‍ത്ഥമുള്ള വരികള്‍..!!


ആശംസകള്‍..!!

ഏറനാടന്‍ said...

കൊള്ളാം. എല്ലാ ഭാവുകങ്ങളും നേരുന്നു.