"മോളെ,ഒരു കാലത്തും അമ്മയോട് ദേഷ്യം തോന്നല്ലേ, ഇതെന്ടെ കുഞ്ഞിനു അവസാനമായി അമ്മക്ക് തരാനുള്ള അമൃതാണ്,,ആരുടെ കയ്യിലായാലും എന്റെ മോള് നന്നായിരിക്കു, ഈ അമ്മ നിന്നെ കൊണ്ട് പോയാല്‍,ഒരു ദിവസം നീയും ഇത് പോലെ,ഒരു കുഞ്ഞിനേയും കൊണ്ട് പെരുവഴിയിലാകേണ്‍്ടി വരും,,"
ഒരു ഈര്ച്ച വാള്‍ അവളുടെ നെഞ്ജിനെ മുറിക്കുന്നത് പോലെ തോന്നി,ഒരു വണ്ടിയുടെ ഹോണ്‍ കേട്ടവള്‍ തിരിഞ്ഞു നോക്കി,ഒരു 10 വയസ്സുകൈയോടു,കറുത്ത് തടിച്ച ഭീകരനായ ഒരാള്‍ എന്തോ ചോദിക്കുന്നു.
അവള്‍ അവളുടെ കുഞ്ഞിനെ ഒന്ന് കൂടി മാറോടണച്ചു,പകുതിയോളം കീറിയാ ആ സാരി കൊണ്ട് പുതപ്പിച്ചു,അമ്മിഞ്ഞപ്പാല്‍ നുകരുന്നടിനിടയില്‍ ഒരു കുഞ്ഞു കരച്ചില്‍ പുറത്തു വന്നപ്പോള്‍ അവള്‍ ഒന്ന് ഞെട്ടിത്തരിച്ചു,ആവുന്നതിലുമധികം തന്ടെ കുഞ്ഞിനെ അവള്‍ ചേര്‍ത്ത് പിടിച്ചു.ആ പത്തു വയസ്സുകാരിയുടെ നിഷ്കളങ്കമായ കരച്ചിലിണ്ടേ അര്‍ഥം മനസ്സിലാക്കിയ അവള്‍,ഒരു നിമിഷം തരിച്ചു,,ഞാനെന്ടെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചാല്‍ ആരായിരിക്കും എടുത്തു വളര്‍ത്തുക?നാളെ അവളീ റോഡരികില്‍്,ഇത് പോലെ ഒരു അവസ്ഥയില്,,,,ഇല്ല തനിക്കിത് ചിന്തിക്കാനാവില്ല ,അവളെയും കൊണ്ട് ഞാന്‍ പോയാല്‍?, അമ്മയെ പോലെ അവളും,ഒരു പാട് കാടന്‍ മാരുടെ ഇടയില്‍ ഞെരിഞ്ഞമാരേണ്ടി വരുമോ?ഇല്ല എന്റെ കുഞ്ഞു,,ഞാന്‍ അതിനു സമ്മതിക്കില്ല,,അവള്‍ അവളുടെ അമ്മയെ കുറിച്ചോര്‍്ത്തു,,
അച്ഛനറിയാതെ ,തന്നെ വഴിയിലുപേക്ഷിക്കാന്‍ തുനിഞ്ഞഞ്ഞ തന്ടെ അമ്മ കണ്ടത്,,വഴിയോരത്തിലൂടെ ഒരു കുരുന്നു ശരീരം പിച്ചിചീന്ത്തന്‍ നടക്കുന്ന തന്ടെ അച്ച്ചനെയാനെന്നും,ഉപേക്ഷിക്കാതെ തന്ടെ അമ്മ തന്നെ കൂടെ കൊണ്ട് വന്നതും ,എനിട്ടും ഇന്ന് അതെ അവസ്ഥയില്‍ ഒരു പെന്കുഞ്ഞിനെയും കൊണ്ട് വഴിയരികിളിരിക്കേണ്ടി വന്നതുമെല്ലാം വേദനയോടെ അവളോര്‍ത്തു,,,,ഇല്ല,എന്റെ കുഞ്ഞിനെ ഞാന്‍ കൂടെ കൊണ്ട് പോകില്ല,,ഈ അമ്മയുടെ മകളായി അവളെ നാളത്തെ ലോകം അറിയരുത്,,,, അവള്‍ മനസ്സിലുര്‍ഗപ്പിച്ച്ചു ഒരു അനാഥാലയത്തിലായാലും ,തന്ടെ കുഞ്ഞു സ്കൂള്‍ യുണിഫോമിട്ടു,സ്കൂളില്‍് പോകുന്നത് സ്വപ്നം കണ്ടു അവളുടെ ചുണ്ടില്‍ ഒരു മന്ദസ്മിതം വിടര്‍ന്നു...കണ്ണീര്‍ വറ്റാത്ത അവളുടെ കണ്ണിമകള്‍,ഒരു പുന്ജിരിക്കായി വഴി മാറിക്കൊടുത്തു,,,അവളുടെ അമ്മ മനസ്സു,എതോരമ്മയെയും പോലെ പ്രതീക്ഷകളുടെ കൊടുമുടിയിലെത്തി,,പാല് കുടിക്കുന കുഞ്ഞിന്ടെ നെറുകയില്‍ ചുംബിച്ചു,"എന്റെ മോള് ഈ അമ്മയുടെ ചീത്ത പേര് കിട്ടാതെ വളരണം,,,,അമ്മയെ വിറ്റു കിട്ടുന്ന കാശു കൊണ്ട് അമ്മ വഴി വക്കിലെ ഭക്ഷണം കഴിച്ചു നടക്കുമ്പോള്‍ എന്റെ മോള് സ്കൂളില്‍ പോയി പടിക്കുന്നാത് അമ്മക്ക് കാണണം,:"
മുതിര്‍ന്ന ഒരാളോടെന്ന പോലെ അവള്‍ പിറു പിറുത്തു.കാലങ്ങളായി മനസ്സില്‍ കൊണ്ട് നടന പേര് അവള്‍ ചെവിയില്‍ പറഞ്ഞു,ഭദ്ര.....
ഉറക്കത്തിലുള്ള കുഞ്ഞിന്ടെ ആ ചിരി അവളെ വീണ്ടും,കുഞ്ഞില്‍ നിന്നകലാന്‍ വിസമ്മതിചെങ്കിലും,ഒരു പുല്‍ത്തകിട്യില്‍ ഒരു പടര്‍ന്നു പന്തലിച്ച ചെടിയുടെ മറവില്‍,ഒരു പട്ടു മെത്തയിലെന്നോണം അവള്‍ കുഞ്ഞിനെ കിടത്തി,ഒരു അഗ്നി പര്‍വതം ഉള്ളില്‍ പോട്ടിയോഴുകുന്നുണ്ടയിരുന്നെങ്കിലും,,അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു,കണ്ണില്‍ നിന്നൊഴുകുന്ന മിഴിനീരിനെ കണ്ടില്ലെന്നു നടിച്ചു അവള്‍ കാലുകളെ വലിച്ചു കൊണ്ട് പോയി,
കുഞ്ഞൊന്നു കരഞ്ഞിരുന്നെങ്കില്‍ അവളോടി വരുമായിരുന്നെന്നവള്‍ക്ക് തോന്നി,,പിന്തിരിയാന്‍ അവള്‍ ഒരു പാടു ശ്രേമിചെങ്കിലും,,പഠിച്ചു വല്യ ആളായി വരുന്ന അവളുടെ ഓമനയുടെ മുഖം അവളില്‍ തിളങ്ങി നിന്നു,
അമ്മയെ ചതുപ്പ് നിലതിലീകെരിഞ്ഞ പ്രായം,തന്ടെ മകളെ ഒരു വലിയ സ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാറ്ഥിയാക്കുമെന്ന ഒരേയൊരു സ്വപ്നം മാത്രം അവളില്‍ നിറഞ്ഞു,
ഒരു പിഞ്ചു കുഞ്ഞിന്ടെ മുഖത്തിന് പകരം ഒരു കൌമാരക്കാരിയുടെ മുഖവുമായി അവള്‍ നടന്നു....അവള്‍ പ്രതീക്ഷിച്ചപോലെ അവള കരച്ചില്‍ കേട്ടു, ഒരു " ള്ളേ" വിളിയെ അവളെ സ്ഥബ്ദയാക്കി,തിരിയാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില,,
മനസ്സില്‍ ഒരു കൌമാരക്കാരിയായ മകളെ മനസ്സില്‍ കൊണ്ട് നടക്കുന്ന അവള്‍ കണ്ടത്,ഒരു കൂട്ടം പോലീസുകാര്‍ ,ഒളി കണ്ണുകളോടെ അവളുടെ കുഞ്ഞിനെ നോക്കുന്നു,,അവള്‍ പൊട്ടിത്തെറിച്ചു...എന്റെ മോളെ ഞാന്‍ ആറ്ക്കുമ് തരില്ല,,,അവള്‍ ഈ അമ്മയെ പോലെ ആകാന്‍ ഞാന്‍ സമ്മതിക്കിലാ.......അവളെ ഞാന്‍ കൊണ്ട് പോകും,,,,,ഞാന്‍ അവളെ വളര്ത്തിക്കോളാം അവളുടെ അലറ്ച്ചയില്,,ആ തെരുവ് ഒരു നിമിഷത്തേക്ക് നിശബ്ദമായി പോയി...ഒരു അമ്മയുടെ മനസ്സരിയാവുന്ന പ്രകൃതി മഴയുടെ രൂപത്തില്‍ ഒന്ന് രണ്ടു കണ്ണ് നീര്തുള്ളി നല്‍കി,സങ്കടം അറിയിച്ചു....അവളോടി വന്നു,കുഞ്ഞിനെ എടുത്തു ,എല്ലാവരുടെയും മുഖത്തെക്കൊന്നു മാറി മാറി നോക്കിയിട്ടു അവള്‍ നടന്നു,പണ്ടൊരിക്കല്‍ അവളുടെ അമ്മ ചെയ്ത പൊലെ...എങ്ങോട്ടെന്നില്ലാതെ അവള്‍ നീങ്ങി.,,നാളെ അവളുടെ കുഞ്ഞു ആരാകും എന്നാ ചോദ്യവുമായി ............